Mon. Dec 23rd, 2024
ബെംഗളൂരു:

ഹിജാബ് ധരിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ അത് അനുവദിക്കുന്ന രാജ്യത്ത് പോകട്ടെയെന്ന് ബിജെപി നേതാവും കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ യശ്പാല്‍ സുവര്‍ണ. ജഡ്ജിമാര്‍ സ്വാധീനിക്കപ്പെട്ടെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ അവരെ കുറ്റപ്പെടുത്തുന്നു.

ഈ വിഷയത്തില്‍ ജുഡീഷ്യറിയെയും സര്‍ക്കാരിനെയും ബന്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. ഭരണഘടനയെ മാനിക്കുന്നില്ലെങ്കില്‍, ഹിജാബ് ധരിക്കാനും അവരുടെ മതം അനുഷ്ഠിക്കാനും അനുവാദമുള്ളിടത്ത് അവര്‍ക്ക് പോകാം- യശ്പാല്‍ സുവര്‍ണ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.