Sat. Apr 26th, 2025
യുക്രൈൻ:

യുക്രൈനിയിലെ ഡിനിപ്രോ വിമാനത്താവളം തകർത്ത് റഷ്യയുടെ റോക്കറ്റ് ആക്രമണം. റീജിയണൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിൽ റൺവേയും ടെർമിനലും തകർന്നു.

ശക്തമായ ആക്രമണമാണ് നടന്നതെന്നും നഷ്ടങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും അവസാനം വിജയമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഗവർണർ അറിയിച്ചു. അതിനിടെ കിയവിൽ 35 മണിക്കൂർ കര്‍ഫ്യു ഏർപെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ കിയവിൽ 35 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.