Fri. Apr 25th, 2025
ആസ്സാം:

കശ്‍മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചലചിത്രമായ ദി കശ്മീര്‍ ഫയല്‍സ് കാണുവാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് ആസ്സാം. ആസ്സാം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മയാണ് ചൊവ്വാഴ്ച സിനിമ കാണുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ദിവസം അവധി നല്‍കിയത്.

സിനിമ കാണാന്‍ പോകുന്നവര്‍ അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞ ശേഷം അടുത്ത ദിവസം ടിക്കറ്റ് നല്‍കിയാല്‍ മതിയാകുമെന്നാണ് ആസ്സാം മുഖ്യമന്ത്രി പ്രത്യേക അവധി അനുവദിച്ച് വിശദമാക്കിയത്.