Mon. Dec 23rd, 2024
മധ്യപ്രദേശ്:

മധ്യപ്രദേശിലെ ഭഗോരിയ ഉത്സവത്തിനിടെ പെണ്കുട്ടിയേയും ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീയെയും പീഡിപ്പിച്ച സംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. പ്രദക്ഷിണം പോവുന്ന വഴിയരികില്‍ നിന്ന പെണ്‍കുട്ടിയേയും സ്ത്രീയേയുമാണ് പട്ടാപ്പകല്‍ അപമാനിച്ചത്. പ്രദക്ഷിണത്തില്‍ പങ്കെടുത്തിരുന്ന യുവാക്കള്‍ ഇവരെ കടന്നുപിടിക്കുകയും ചുംബിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുകയായിരുന്നു.

ആള്‍ക്കൂട്ടത്തിന് മുന്‍പില്‍ വച്ച് അതിക്രമം നടന്നിട്ടും സ്ത്രീകളെ രക്ഷിക്കാന്‍ ആരും ശ്രമിച്ചില്ല, പകരം മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുനുള്ള തിക്കും തിരക്കും സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ദൃശ്യമാണ്. മധ്യപ്രദേശിലെ ഏറ്റവും വലുതും പ്രശ്സ്തവുമായ ഉത്സവമാണ് ഭഗോരിയ.

വെള്ളിയാഴ്ചയാണ് ഇവിടെ ഉത്സവം ആരംഭിച്ചത്. കനത്ത പൊലീസ് സുരക്ഷയ്ക്കിടയിലും സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്.