Mon. Dec 23rd, 2024
പശ്ചിമ ബംഗാൾ:

പശ്ചിമ ബംഗാളില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് കൊല്ലപ്പെട്ടത്.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലര്‍ അനുപം ദത്തയും പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തപന്‍ കാണ്ടുവുമാണ് കൊല്ലപ്പെട്ടത്.

അഗർപാരയിലെ നോർത്ത് സ്റ്റേഷൻ റോഡിലെ പാർക്കിലൂടെ നടക്കുന്നതിനിടെയാണ് അനുപം ദത്തയ്ക്ക് നേരെ മോട്ടോർ സൈക്കിളിൽ എത്തിയ അജ്ഞാതരായ യുവാക്കൾ വെടിയുതിർത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുപം ദത്തയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് സംഘര്‍ഷാസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.