Sun. Dec 22nd, 2024
ന്യൂഡൽഹി:

ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിന് ശേഷിയില്ലെന്നും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അതിനുള്ള തെളിവാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണെന്നും രാജ്യത്ത് എന്താണ് ചെയ്യുന്നതെന്ന് കോൺഗ്രസ് തന്നെ വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഎം നേതൃത്വപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ശേഷം ത്രിപുരയിൽ സിപിഎമ്മിനെതിരെയുള്ള ബിജെപി ആക്രമണത്തെ പിബി അപലപിച്ചു.