Mon. Dec 23rd, 2024
ന്യൂഡൽഹി:

മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തുമെന്ന് സൂചനകളാണ് ആദ്യ മണിക്കൂറുകള്‍ നല്‍കുന്നത്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ആകെ 60 സീറ്റുകളുള്ള മണിപ്പൂരില്‍ 23 സീറ്റുകളില്‍ ലീഡ് ചെയ്ത് ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. എൻപിപി കോണ്‍ഗ്രസിനൊപ്പം എത്തി.

കോണ്‍ഗ്രസും എൻപിപിയും 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൻപിഎഫ് 4 സീറ്റും മറ്റുള്ളവർ 5 സീറ്റുകളും ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഒക്രം ഇബോബി സിംഗ് തൗബൽ മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്.

മൂന്ന് തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഒക്രം ഇബോബി. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് പുറമെ മണിപ്പൂർ പി സി സി പ്രസിഡന്‍റ് എൻ ലോകെൻ സിംഗ്, ഉപമുഖ്യമന്ത്രി യുംനാം ജോയ് കുമാർ സിംഗ് എന്നിവരുടക്കം 173 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.