Fri. Nov 22nd, 2024
ഗോവ:

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്ഥലമാണ് ഗോവ. ലീഡ് നില മാറി മറിയുകയാണ്. ഗോവയിൽ നിലവിൽ ബി ജെപി യാണ് ലീഡ് ചെയുന്നത്. 21 സീറ്റിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്.

എങ്കിലും നിർണ്ണായക ശക്തിയായി കോൺഗ്രസ് പിന്നാലെയുണ്ട്. ബിജെപി കേവല ഭൂരിപക്ഷത്തിൽ ഗോവയിൽ മുന്നിലാണ്. ഗോവ കനത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയാകുക.

കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്‍റെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. എന്നാൽ ഗോവയില്‍ കോണ്‍ഗ്രസും BJP-യും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത് .

ഇരു പാര്‍ട്ടികള്‍ക്കും മുന്‍‌തൂക്കം നല്‍കുന്ന രീതിയിലാണ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പുറത്തുവന്നത്. ഇതോടെ കോണ്‍ഗ്രസ്‌ പാളയത്തില്‍ ചെറിയ ആശങ്ക ഉടലെടുത്തിരുന്നു. 40 സീറ്റുകളാണ് ഗോവ നിയമസഭയിലുള്ളത്.

21 സീറ്റ് നേടുന്ന കക്ഷിക്ക് ഭരിക്കാന്‍ സാധിക്കും. ഒരു കക്ഷിക്കും മാന്ത്രിക സംഖ്യ കടക്കാനായില്ലെങ്കില്‍ സഖ്യ ഭരണം വരും. ഈ വേളയിൽ വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യതയുണ്ടാകുമോയെന്നത് കണ്ടറിയാം.