Mon. Jul 28th, 2025 11:55:44 PM
യു പി:

ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്‍വാദി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ നില ​മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും ഭരണത്തിലെത്താനുള്ള ഭൂരിപക്ഷത്തിൽ നിന്ന് വളരെ അകലെയാണ്.

ഇതുവരെയുള്ള ഫല സൂചനകളിൽ വ്യക്തമാകുന്ന മറ്റൊരു കാര്യം കോൺഗ്രസും മായാവതിയു​ടെ ബി എസ്പി യും സംസ്ഥാനത്ത് കൂടുതൽ അപ്രസക്തമാകുന്നുവെന്നാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ പോലും നേടാനാകാത്ത വിധം വിയർക്കുകയാണ് ബി എസ്പി യും കോൺഗ്രസും.

280 ഓളം സീറ്റുകളിൽ ബി ജെ പി മുന്നിട്ട് നിൽക്കുന്നുണ്ട്. 105 സീറ്റുകളിലാണ് എസ് പി മുന്നിട്ടു നിൽക്കുന്നത്. കോൺഗ്രസ് നാല് സീറ്റുകളിലും ബി എസ്പി മൂന്ന് സീറ്റുകളിലും മറ്റുള്ളവർ അഞ്ചു സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.