Mon. Dec 23rd, 2024
പഞ്ചാബ്:

പഞ്ചാബ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ വിജയ പ്രതീക്ഷകളുടെ സൂചനയായി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗ്വന്ത് മാനിന്‍റെ വസതിക്ക് സമീപം നടന്ന വിവിധ ആഘോഷ പരിപാടികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

രാവിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ഭഗ്വന്ത് മാൻ സംഗ്രൂരിലെ ഗുരുദ്വാര ഗുർസാഗർ മസ്തുവാന സാഹിബിൽ പ്രാർത്ഥന നടത്ത്‍യിരുന്നു.

2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ വോട്ടെണ്ണൽ തുടങ്ങുന്നതിന്‍റെ മുമ്പ് തന്നെ വലിയ ആവേശമാണ് മാന്‍റെ വസതിക്ക് മുന്നിൽ കാണാൻ സാധിക്കുന്നത്.

വിജയ പ്രതീക്ഷയോടെ മാന്‍റെ വസതിയിൽ ജിലേബി തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗ്വന്ത് മാൻ സത്യപ്രതിജ്ഞ ചെയ്യുമെന്ന ശുഭ പ്രതീക്ഷയിൽ അദ്ദേഹത്തിന്‍റെ വസതിയാകെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.