Thu. May 2nd, 2024
ഉത്തരാഖണ്ഡ്:

മുഖ്യമന്ത്രിമാർ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഉത്തരാഖണ്ഡിനുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അത് മാറുന്ന കാഴ്ചയാണ് ഉത്തരാഖണ്ഡിൽ കാണുന്നത്. നിലവിലെ മുഖ്യമന്ത്രി സ്ഥാനാർഥിയും ബിജെപിയുടെ സ്ഥാനാർത്ഥിയുമായ പുഷ്‌കർ സിങ് ധാമി വോട്ടെണ്ണലിൽ മുന്നിട്ടു നിൽക്കുകയാണ്.

സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന പതിവ് ആവർത്തിക്കാതിരിക്കാനുള്ള പോരാട്ടത്തിലാണ്. കോൺഗ്രസ് സ്ഥാനാർത്ഥി ഹരീഷ് റാവത്ത് ഏറെ പിന്നിലാണ്. സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമായിട്ടൊള്ളൂവെങ്കിലും ഈ കാലയളവിൽ ഉത്തരാഖണ്ഡിൽ 10 മുഖ്യമന്ത്രിമാരാണ് ഭരിച്ചത്.

കോൺഗ്രസിന്റെ എൻഡി തിവാരി ഒഴികെ മറ്റാർക്കും ഇവിടെ അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. 2017ലെ പോലെ തന്നെ 2007 ൽ രണ്ടു തവണ മുഖ്യമന്ത്രിമാരെ മാറ്റിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്.

2017 ലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്നു ഹരീഷ് റാവത്ത്. ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാൽ രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്.

ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കും ദയനീയമായി തോറ്റു. 2012 ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. ഏതായാലും ആ ചരിത്രം ഇത്തവണ ധാമി മാറ്റുന്ന കാഴ്ചയാണ് കാണുന്നത്.

വോട്ടെണ്ണൽ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ ബിജെപിയുടെ കുതിപ്പാണ് ഉത്താരാഖണ്ഡിൽ കാണാനാവുന്നത്. 42 സീറ്റിലാണ് ബിജെപി കുതിക്കുന്നത്. 20 സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഹരീഷ് റാവത്ത് ഏറെ പിന്നിലാണ്. വോട്ടെണ്ണൽ തുടങ്ങും മുമ്പ് വരെ വിജയ പ്രതീക്ഷ ഏറെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഹരീഷ് റാവത്ത്. എന്നാല്‍ പ്രതീക്ഷകള്‍ തകരുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.