Mon. Dec 23rd, 2024
യുക്രൈൻ:

റഷ്യ-യുക്രൈൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക്. യുദ്ധം ആരംഭിച്ചിട്ട് 14 ദിവസമായിട്ടും റഷ്യ ആക്രമണം തുടരുകയാണ്. എന്നാൽ യുദ്ധത്തിൽ റഷ്യക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞു. റഷ്യ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും യുദ്ധം ആരംഭിച്ചിട്ട് രണ്ടാഴ്ച ആകുമ്പോഴും റഷ്യയുടെ ആക്രമണം നിർത്താതെ തുടരുകയാണ്.

രക്ഷാദൗത്യത്തിന്റെ ഭാഗമായി റഷ്യ ഇന്നും യുക്രൈനിലെ നഗരങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. കിയവ്, ചെർണിഹിവ്, സുമി, ഖാർകിവ് , മരിയുപോൾ തുടങ്ങിയ അഞ്ച് നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ നഗരങ്ങളിൽ നിന്നെല്ലാം നിരവധി പേരാണ് കൂട്ടമായി വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.