Mon. Dec 23rd, 2024
യുക്രൈൻ:

റഷ്യക്കെതിരായ പ്രതിരോധത്തിനായി യുക്രൈൻ സൈന്യത്തിൽ ചേർന്ന സിനിമാ നടൻ പാഷ ലീ (33) ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. രൂക്ഷയുദ്ധം നടക്കുന്ന ഇർപിൻ നഗരത്തിലാണു ലീ നിലയുറപ്പിച്ചത്. യുദ്ധം തുടങ്ങിയതോടെ ഒട്ടേറെ പേർ യുക്രൈൻ ടെറിട്ടോറിയൽ ആർമിയിൽ ചേർന്നിരുന്നു.

മീറ്റിങ് ഓഫ് ക്ലാസ്മേറ്റ്സ്, ഫ്ലൈറ്റ് റൂൾസ്, സെൽഫി പാർട്ടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യുക്രൈനിലെ ഒഡേസ ചലച്ചിത്രോത്സവത്തിലാണ് പാഷ ലീയുടെ മരണവാർത്ത പുറത്തുവിട്ടത്. ലീ അടക്കം നിരവധി പ്രമുഖർ യുദ്ധ സജ്ജരായി സൈന്യത്തിൽ ചേർന്നിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ വിദ്യാർത്ഥി യുക്രൈൻ സേനയിൽ ചേർന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.