മോസ്കോ:
ഫേസ്ബുക്കിന് നിരോധനം ഏർപ്പെടുത്തി വ്ലാദിമിർ പുടിൻ ഭരണകൂടം. റഷ്യൻ മാധ്യമങ്ങൾ നിയന്ത്രിക്കുമെന്ന ഫേസ്ബുക്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി. ഒക്ടോബർ 2020 മുതൽ റഷ്യൻ മാധ്യമങ്ങൾക്കെതിരായ വിവേചനത്തിന്‍റെ പേരിൽ 20 കേസുകൾ ഫേസ്ബുക്കിനെതിരെ ഉണ്ടെന്ന് റഷ്യ പ്രതികിച്ചു.
രാജ്യത്തെ സർക്കാർ നിയന്ത്രിത മാധ്യമങ്ങളായ ആർ ടി, ആർ ഐ എ ന്യൂസ് എന്നിവക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. ആർ ടി, സ്പുട്നിക് തുടങ്ങിയ മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഫേസ്ബുക്കിന് പുറമേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിലും ചാനലുകൾക്ക് നിയന്ത്രണമുണ്ട്.