Mon. Dec 23rd, 2024

യുക്രൈനിൽ റഷ്യൻ ആക്രമണം അതി തീവ്രമായ സാഹചര്യത്തിൽ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കേണ്ടതുണ്ടെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്‌സൺ. രാജ്യത്തെ അഭിസംബോധനം ചെയ്തുള്ള പ്രത്യേക ടെലിവിഷൻ പ്രസംഗത്തിലാണ് സ്വീഡിഷ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതിരോധത്തിനു വേണ്ട അധിക വിഭവങ്ങൾക്കായുള്ള ചർച്ച ആരംഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘സ്വീഡന് ശക്തമായ പ്രതിരോധം ഉണ്ടായിരിക്കണം, ഞങ്ങൾക്കെതിരെ സുരക്ഷാ ഭീഷണികളൊന്നും തന്നെയില്ല , ഭാവിയിൽ അത്തരം ഭീഷണികൾ പ്രതീക്ഷിക്കാം, സ്വീഡിഷ് പ്രധാനമന്ത്രി വിശദമാക്കി. ശീതയുദ്ധം അവസാനിച്ചതോടെ സ്വീഡൻ സൈനിക ചെലവ് വെട്ടിക്കുറച്ചതാണ്.