Sun. Dec 22nd, 2024
വാ​ഷി​ങ്​​ട​ൺ:

യു എ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡൻ്റെ സാ​മൂ​ഹി​ക വി​നി​യോ​ഗ ബി​ല്ലി​നെ എ​തി​ർ​ത്ത്​ വ്യാ​ഴാ​ഴ്​​ച 8.38ന്​ ​തു​ട​ങ്ങി​യ പ്ര​സം​ഗം മ​ക്​​കാ​ർ​ത്തി അ​വ​സാ​നി​പ്പി​ച്ച​ത്​ വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചെ 5.11നാ​ണ്. എ​ട്ടു മ​ണി​ക്കൂ​ർ 23 മി​നി​റ്റോ​ളം സ​മ​യം.

കോ​ൺ​ഗ്ര​സ്​ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ റെ​ക്കോ​ഡാ​ണ്​ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. 2018 ഫെ​ബ്രു​വ​രി​യി​ൽ​ ഹൗ​സ്​ മൈ​നോ​റി​റ്റി നേ​താ​വാ​യി​രു​ന്ന​പ്പോ​ഴാ​ണ്​ കു​ടി​യേ​റ്റ വി​ഷ​യ​ത്തി​ൽ സ​ഭ​യി​ൽ എ​ട്ടു മ​ണി​ക്കൂ​ർ ഏ​ഴു​മി​നി​റ്റ്​ പ്ര​സം​ഗി​ച്ച്​ നാ​ൻ​സി പെ​ലോ​സി റെ​ക്കോ​ഡി​ട്ട​ത്. നേരിയ ഭൂരിപക്ഷത്തിൽ സാ​മൂ​ഹി​ക വി​നി​യോ​ഗ ബില്ല്​ പാസാക്കി.