Thu. Jan 23rd, 2025
യാംഗോൺ:

മ്യാൻമറിൽ യു എസ്​ മാധ്യമപ്രവർത്തകൻ ഡാനി ഫെൻസ്റ്ററിന്​ 11 വർഷം തടവ്​. ‘ഫ്രോണ്ടിയർ മ്യാൻമർ’ എന്ന ഓൺലൈൻ മാസികയുടെ മാനേജിംഗ് എഡിറ്ററായ ഫെൻസ്റ്റർ നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങൾ ലംഘിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ്​ ശിക്ഷ വിധിച്ചതെന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ താൻ സോ ഓങ് പറഞ്ഞു.

ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസം തീവ്രവാദ കുറ്റവും രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. മെയ് 24ന്​ കുടുംബത്തെ കാണാൻ അമേരിക്കയിലെ ഡിട്രോയിറ്റ് പ്രദേശത്തേക്ക് പോകാനായി വിമാനത്തിൽ കയറാനൊരുങ്ങവെയാണ് ഫെൻസ്റ്ററിനെ യാംഗോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മ്യാൻമർ സൈന്യം തടഞ്ഞുവെച്ചത്.

ഫെബ്രുവരിയിൽ ഓങ് സാൻ സൂകി സർക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷം ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ഏക വിദേശ മാധ്യമപ്രവർത്തകനാണ് ഫെൻസ്റ്റർ.

ഭീകരവാദവും രാജ്യദ്രോഹവും ചുമത്തി​യതിന്‍റെ വിചാരണ തുടരുകയാണ്​. മെയ്​ മാസത്തിൽ രാജ്യം വിടാനൊരുങ്ങവെയാണ്​ ഡാനി ഫെൻസ്റ്റർ (37) എന്ന മാധ്യമപ്രവർത്തകൻ പിടിയതിലാകുന്നത്​. യാംഗൂൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ മാസികയായ ഫ്രോണ്ടിയർ മ്യാൻമറിന്‍റെ മാനേജിങ്​ എഡിറ്ററാണ്​ ഫെൻസ്റ്റർ.

സൈന്യത്തിനെതിരായ വിയോജിപ്പ് പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധമായ കൂട്ടുകെട്ടിനും ഇമിഗ്രേഷൻ നിയമം ലംഘിച്ചതിനുമാണ്​ ഇദ്ദേഹം പിടിയിലായത്​. ഇതിന്‍റെ വിചാരണ തുടരവെയാണ്​ ഭീകരവാദവും രാജ്യദ്രോഹക്കുറ്റവും കൂടി ചുമത്തിയതെന്ന്​ അദ്ദേഹത്തിന്‍റെ അഭിഭാഷകൻ താൻ സോ ഓങ് പറഞ്ഞു.

ഭീകരവാദത്തിന്​ മൂന്ന്​ മുതൽ ഏഴ്​ വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാം​. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക്​ ഏഴ് മുതൽ 20 വർഷം വരെയാണ്​ തടവ് ശിക്ഷ. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും വിവരം കൈമാറാതൊയ്​ നിലവിൽ വിചാരണ നടക്കുന്നത്​.

അദ്ദേഹത്തിന്‍റെ അഭിഭാഷകന്​ മാത്രമേ വിവരങ്ങൾ ലഭ്യമാകുന്നുള്ളൂ. മ്യൻമറിൽ പട്ടാള അട്ടിമറിയെ തുടർന്ന്​ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രതിഷേധത്തിൽ 1200ലധികം ആളുകൾ കൊല്ലപ്പെട്ടു. നിരവധി മാധ്യ പ്രവർത്തകരും ജയിലിലാണ്​.