Fri. Apr 26th, 2024
വാ​ഷി​ങ്ട​ണ്‍:

ചൈ​നീ​സ് ക​മ്പ​നി​ക​ളാ​യ വാ​വെ​യ്​ ടെ​ക്‌​നോ​ള​ജീ​സ്, ഇ​സ​ഡ്ടി ​ഇ കോ​ര്‍പ് എ​ന്നി​വ​ക്കെ​തി​രെ യു എ​സ് നി​യ​മം പാ​സാ​ക്കി. സു​ര​ക്ഷ​ഭീ​ഷ​ണി സം​ശ​യി​ക്കു​ന്ന ഇ​രു ക​മ്പ​നി​ക​ള്‍ക്കും യു എ​സ് അ​ധി​കൃ​ത​രി​ല്‍നി​ന്ന് പു​തി​യ ഉ​പ​ക​ര​ണ ലൈ​സ​ന്‍സ് ന​ല്‍കു​ന്ന​ത് വി​ല​ക്കു​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ചൈ​നീ​സ് ടെ​ലി​കോം ക​മ്പ​നി​ക​ളെ​യും സാ​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ‘സെ​ക്യു​ര്‍ എ​ക്വി​പ്‌​മെൻറ്​ ആ​ക്ട്​’ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ 28ന് ​യു എ​സ്. സെ​ന​റ്റ് ഐ​ക​ക​ണ്‌​ഠ്യേ​ന​യാ​ണ് നി​യ​മം പാ​സാ​ക്കി​യ​ത്. ഈ ​മാ​സം യു എ​സ് ഹൗ​സി​ല്‍ നാ​ലി​നെ​തി​രെ 420 വോ​ട്ടു​ക​ൾ​ക്കും നി​യ​മം അം​ഗീ​ക​രി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച ചൈ​നീ​സ് പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ന്‍പി​ങും ബൈ​ഡ​നും ത​മ്മി​ല്‍ വെ​ര്‍ച്വ​ല്‍ സമ്മേളനം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ നി​യ​മ​ത്തി​ല്‍ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മ​നു​ഷ്യാ​വ​കാ​ശം, വ്യാ​പാ​ര​ബ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ള്‍, സൈ​നി​ക നീ​ക്ക​ങ്ങ​ള്‍ എ​ന്നി​വ ച​ര്‍ച്ച​യാ​വും.