Sat. Apr 27th, 2024
ശബരിമല:

ആർത്തിരമ്പി വന്ന മലവെള്ളപ്പാച്ചിലിനെയും നീന്തിത്തോൽപിച്ച് ഒപ്പമുള്ളവർക്ക് കുടിവെള്ളം എത്തിച്ചുനൽകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തുലാപ്പള്ളി കാരയ്ക്കാട്ട് വീട്ടിൽ സിജൻ തോമസ് (32). ഞുണങ്ങാർ നീന്തിക്കടന്ന് സിജൻ പമ്പ ത്രിവേണിയിൽ എത്തിയതിനാലാണ് ഉരുൾപൊട്ടലിൽ ചെറിയാനവട്ടത്ത് ഒറ്റപ്പെട്ടുപോയ 10 തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള വെള്ളം എത്തിക്കാൻ കഴിഞ്ഞത്. സിജനും അവരൊടൊപ്പം ജോലിക്ക് എത്തിയതാണ്.

ഇതോടെ ചെറിയാനവട്ടം കര പൂർണമായും ഒറ്റപ്പെട്ടു.പമ്പയിലെ ശുചിമുറി മാലിന്യം സംസ്കരിക്കുന്ന ചെറിയാശബരിമല ഉൾവനത്തിൽ ഉരുൾപൊട്ടി കുത്തിയൊലിച്ചുവന്ന മലവെള്ളപ്പാച്ചിലിൽ ഞുണങ്ങാറ്റിലെ താൽക്കാലിക പാലം കഴിഞ്ഞ ദിവസം രാത്രി ഒലിച്ചുപോയി.നവട്ടത്തെ സുവിജ് പ്ലാന്റ് അറ്റകുറ്റപ്പണികൾ നടത്തി തീർത്ഥാടനത്തിനായി ഒരുക്കുന്നതിനെത്തിയ തൃശൂർ ആസ്ഥാനമായുള്ള എൻവറോക് കമ്പനിയുടെ തൊഴിലാളികളാണ് ഒറ്റപ്പെട്ടുപോയത്. ഇവർ സുവിജ് പ്ലാന്റിന്റെ മുകളിലെ നിലയിൽ ഒരാഴ്ചയായി താമസിച്ചാണ് പണികൾ നടത്തിവന്നത്.

ഉരുൾപൊട്ടി എത്തിയ മലവെള്ളപ്പാച്ചിലിൽ സുവിജ് പ്ലാന്റിന്റെ സമീപ പ്രദേശം മുഴുവൻ മുങ്ങി. രാവിലെ പ്രഭാത ഭക്ഷണം ഉണ്ടാക്കാൻ നോക്കിയപ്പോൾ അൽപം പോലും വെള്ളം ഇല്ല. അരിയും മറ്റ് പലചരക്ക് സാധനങ്ങളും സ്റ്റോക്കുണ്ട്. വെള്ളം ഇല്ലാത്തതിനാൽ അവ പാകം ചെയ്യാൻ കഴിയുന്നില്ല.

ഒടുവിൽ സിജൻ തോമസ് മുന്നിട്ടിറങ്ങി. നദി നീന്തിക്കടന്ന് ത്രിവേണി കരയിൽ നിന്ന് വെള്ളം എത്തിക്കാനായി. അപ്പോഴും മഴ തിമർത്തു പെയ്യുകയാണ്. നദിയിൽ കുത്തൊഴുക്കും. ഇതൊന്നും വകവയ്ക്കാതെ സുജിൻ നീന്തി മറുകര എത്തി. കന്നാസിൽ വെള്ളം നിറച്ച് വീണ്ടും നീന്തി എത്തിച്ചു. അതിനാൽ എല്ലാവരും ഭക്ഷണം ഉണ്ടാക്കി കഴിച്ചു.