Sun. Jan 19th, 2025
തിരുവനന്തപുരം:

കർഷകരുടെ നഷ്ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായത് കൃഷിമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 2018-ലെ പ്രളയത്തിൽ കൃഷി നശിച്ച എല്ലാവർക്കും നഷ്ടപരിഹാരം നൽകിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു.

ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കുമെന്നും കർഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യം 30 ദിവസത്തിലധികം പോകില്ല. ഇക്കാര്യം പരിശോധിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.