Mon. Dec 23rd, 2024
ചെന്നൈ:

2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ തുടർന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെങ്കൽപ്പെട്ട്, തിരുവല്ലൂർ, കാഞ്ജീപുരം, മധുരയ് എന്നീ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രവർത്തനം തുടങ്ങി.

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റുകയാണ്.