Mon. Dec 2nd, 2024

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയില്‍ ആരംഭിച്ചു. എസ് ഹരീഷിന്റേതാണ് തിരക്കഥ. ചിത്രത്തിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

‘ചുരുളി’യാണ് ലിജോയുടെ പുറത്തിറങ്ങാനുള്ള സിനിമ. പുഴു, ഭീഷ്മ പര്‍വ്വം, സിബിഐ സിരീസിലെ അഞ്ചാം ചിത്രം, നിസാം ബഷീറിന്റെ പുതിയ ചിത്രം, ‘മാമാങ്ക’ത്തിനു ശേഷം വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രോജക്റ്റുകള്‍.