Thu. Jan 23rd, 2025
മഹാരാഷ്ട്ര:

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ വെന്തുമരിച്ചു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

അപകടം നടക്കുമ്പോൾ ഏകദേശം 25 ഓളം പേർ ഐസിയുവിൽ ചികിത്സയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീ മറ്റ് വാർഡുകളിലേക്കും പടരുന്ന സാഹചര്യമുണ്ടായി. ഇതേ തുടർന്ന് നിരവധി ആളുകൾ ആശുപത്രിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ഏകദേശം അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.