Thu. Apr 25th, 2024
ഗു​രു​വാ​യൂ​ര്‍:

ശ​ബ​രി​മ​ല തീ​ര്‍ത്ഥാ​ട​ക​ര്‍ക്കാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ക്ക് ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല്‍ അം​ഗീ​കാ​രം ന​ല്‍കി. ന​വം​ബ​ര്‍ 15നാ​ണ് മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക്, ഏ​കാ​ദ​ശി സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​ന്‍ വൈ​കി​യ​തി​നെ കോ​ണ്‍ഗ്ര​സ് കൗ​ണ്‍സി​ല​ര്‍ കെ പി എ റ​ഷീ​ദ് ചോ​ദ്യം ചെ​യ്തു.പാ​ര്‍ക്കി​ങ് സൗ​ക​ര്യം, ആ​വ​ശ്യ​മാ​യ വെ​ളി​ച്ചം, പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, പ്ര​ഥ​മ ശു​ശ്രൂ​ഷാ കേ​ന്ദ്രം എ​ന്നി​വ​യെ​ല്ലാം എ​ത്ര​യും വേ​ഗം പൂ​ര്‍ത്തി​യാ​ക്കും.

ബ​യോ ടോ​യ്‌​ല​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മു​ണ്ട്. ആ​വ​ശ്യ​മാ​യ ശൗ​ചാ​ല​യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് കെ ​പി ഉ​ദ​യ​നും പ​റ​ഞ്ഞു. അ​തി ദ​രി​ദ്ര​രെ ക​ണ്ടെ​ത്താ​നു​ള്ള സ​മി​തി​ക്ക് രൂ​പം ന​ല്‍കി. അ​മൃ​ത് പ​ദ്ധ​തി​യി​ല്‍ ന​വീ​ക​രി​ച്ച ത​ര​ക​ന്‍ ലാ​സ​ര്‍ കു​ളം ഈ ​മാ​സം 13ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ന്‍ അ​നീ​ഷ്മ ഷ​നോ​ജ് അ​റി​യി​ച്ചു.

അ​ര്‍ബ​ന്‍ ഹെല്‍ത്ത് സെൻറ​റി​ല്‍ ര​ണ്ട് ഡോ​ക്ട​ര്‍മാ​രു​ടെ​യും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ എം ​കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. തൈ​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ര്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്നി​ല്ലെ​ന്നും ഉ​ച്ച ക​ഴി​ഞ്ഞ് ഡോ​ക്ട​റു​ടെ സേ​വ​നം ഇ​ല്ലെ​ന്നും ഷി​ല്‍വ ജോ​ഷി പ​റ​ഞ്ഞു.