തൃശൂർ:
തൃശൂർ ഗവ. ലോ കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു ചെയർമാൻ ആയി തിരഞ്ഞെടുത്ത ജെസ്റ്റോ പോൾന്റെ സത്യപ്രതിജ്ഞയ്‌ക്കിടെ നാടകീയ രംഗങ്ങൾ. നിയമപ്രകാരം ചെയർമാന് പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുക്കുകയും തുടർന്ന് ചാർജെടുത്ത ചെയർമാനാണ് മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കേണ്ടിയിരുന്നതും. എന്നാൽ ചെയർമാനെ ക്ഷണിച്ചതിനൊപ്പം എസ്.എഫ്.ഐ അംഗങ്ങൾ ഒരുമിച്ച് സത്യപ്രതിജ്ഞ ചൊല്ലുകയായിരുന്നു.
https://www.youtube.com/watch?v=OhYB4q4D9-c
വിദ്യാർത്ഥികൾ കൂവലോടെയാണ് എസ്.എഫ്.ഐ യുടെ പ്രവർത്തിയെ എതിരേറ്റത്. തുടർന്ന് പ്രിൻസിപ്പൽ എസ്.എഫ്.ഐ അംഗങ്ങളെ രജിസ്റ്ററിൽ ഒപ്പ് വെക്കാനും ചാർജ് എടുക്കാനും അനുവദിച്ചില്ല. ചെയർമാന് വീണ്ടും സത്യവാചകം ചൊല്ലി കൊടുക്കുകയും തുടർന്ന് എസ്.എഫ്.ഐ അംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ എസ്.എഫ്.ഐ അംഗങ്ങൾ ചടങ്ങ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
കെ.എസ്.യു പാനലിൽ വിജയിച്ച രണ്ട് ക്ലാസ് പ്രധിനിധിയും, ഒരു സ്വതന്ത്ര അംഗവും ചെയർമാൻ സത്യവാചകം ചൊല്ലി ക്കൊടുത്ത് അധികാരമേറ്റു.
ചരിത്രത്തിൽ ആദ്യമായാണ് തൃശൂർ ഗവ. ലോ കോളേജിൽ കെ.എസ്.യു ചെയർമാൻ വിജയിക്കുന്നത്. ബാക്കി എല്ലാ ജനറൽ സീറ്റിലും എസ്.എഫ്.ഐ യാണ് വിജയിച്ചത്. ചടങ്ങ് അവസാനിച്ച ശേഷം എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിക്കുകയാണ് ഉണ്ടായത്.