Wed. May 8th, 2024

ഒടിടി പ്ലാറ്റ്ഫോമുകളിലും പുകയിലവിരുദ്ധ മുന്നറിയിപ്പ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ആരോഗ്യ മന്ത്രാലയം ഐടി മന്ത്രാലയത്തിന്റെ അഭിപ്രായം തേടി. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ പ്രധാന ഒടിടി പ്ലാറ്റ്ഫോമുകളില്‍നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീയേറ്ററുകളില്‍ സിനിമ ആരംഭിക്കുന്നതിനുമുമ്പും ലഹരിയുമായി ബന്ധപ്പെട്ട സീനുകളിലും ‘ലഹരി ആരോഗ്യത്തിന് ഹാനികരമാണെന്ന’ ടൈറ്റിലുകളും മുപ്പതുസെക്കന്‍ഡില്‍ കുറയാത്ത പരസ്യങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ഇവ ഒടിടി പ്ലാറ്റ്ഫോമുകളിലും നിര്‍ബന്ധമാക്കണമെന്നാണ് ആരോഗ്യ മന്ത്രാലയം ആവശ്യം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.