മുസ്ലിം ലീഗ് പൂർണമായും മതേതര പാർട്ടിയെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടണ്ണിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ കോൺഗ്രസ്സ് മുസ്ലിം ലീഗ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി. മുസ്ലിം ലീഗ് പൂർണ്ണമായും മതേതര പാർട്ടിയാണെന്നും മതേതരമല്ലാത്ത ഒന്നും പാർട്ടിയിൽ ഇല്ല എന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനാലാണ് ഇത്തരമൊരു പ്രസ്താവനയെന്നും ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ കുറ്റപ്പെടുത്തി.
By Anandhu S
വോക്ക് മലയാളത്തിൽ റിപ്പോർട്ടർ / ജേർണലിസ്റ്റ്. ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം കിഡ്സ്‌സി ഓൺലൈൻ മാധ്യമത്തിൽ ജേർണലിസ്റ്റായി പ്രവർത്തി പരിചയം. ട്രൂ കോപ്പി തിങ്ക് ,ന്യൂസ് 18 കേരളം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് പരിചയം.