28 C
Kochi
Monday, October 14, 2019
Home Tags Modi

Tag: Modi

മോദി അനുകൂല പരാ‍മർശം; അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിയേക്കും

തിരുവനന്തപുരം:  മോദി അനുകൂല പരാമര്‍ശം നടത്തിയ എ.പി. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കിയേക്കും. പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്ളക്കുട്ടി മോദി അനുകൂല പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന...

സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മോദിയെ വധിക്കുമെന്ന് എഴുതി അയച്ച ഭീഷണിക്കത്ത് വ്യാജം

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണി. രാജസ്ഥാന്‍ ബി.ജെ.പി. അധ്യക്ഷന്‍ മദന്‍ ലാല്‍ സെയ്നിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. അദ്ദേഹം ഉടന്‍ പോലീസിന് കൈമാറി. പോലീസ് വിശദമായ അന്വേഷണം നടത്തി. കബളിപ്പിക്കാന്‍ വേണ്ടി ആരോ ചെയ്തതാണ് എന്ന നിഗമനത്തിലാണ് പോലീസ് ഒടുവില്‍ എത്തിയത്.മെയ് 30 നാണ് മോദി സത്യപ്രതിജ്ഞ...

മോദി അടുത്തയാഴ്ച കേരളത്തിലെത്തി ഗുരുവായൂർ ക്ഷേത്രദർശനം നടത്തും

ന്യൂഡല്‍ഹി:  ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ശനിയാഴ്ച കേരളത്തിലെത്തും. റെയില്‍വേമന്ത്രി പീയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുളള മോദിയുടെ ആദ്യ കേരള...

മോദി സർക്കാരിലെ സഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയുടെ ചരിത്രം ചികഞ്ഞ് ബി.ബി.സി.

ന്യൂഡൽഹി:  സൈക്കിളും ഓലക്കുടിലും മാത്രം സ്വന്തമായുളള പ്രതാപ് ചന്ദ്ര സാരംഗി മോദി സര്‍ക്കാരില്‍ സഹമന്ത്രിയായ വാര്‍ത്തയാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ആഘോഷിക്കുന്നത്. ഇദ്ദേഹത്തിന്റെ ലാളിത്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോൾ, സാരംഗിയുടെ ചരിത്രം ചികഞ്ഞെടുത്തിരിക്കുകയാണ് ബി.ബി.സി. ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും തീവ്ര ഹിന്ദുത്വശക്തികള്‍...

മോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബി; കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിയിച്ചു

അബുദാബി:ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യു.എ.ഇ. തലസ്ഥാനമായ അബുദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്നോക് ടവറിലാണ് മോദിയുടെയും അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും സൗഹൃദം കൂടി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ മിന്നിതെളിഞ്ഞത്.ഇത് യഥാര്‍ത്ഥ...

ബി.ജെ.പി. ഡൽഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡൽഹി:മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ബി.ജെ.പി. ഡല്‍ഹി ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ബീഫ് വില്‍പ്പന നടത്തുന്നുവെന്ന വിവരം പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സമയത്താണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.സൈറ്റിലെ കാറ്റഗറികളുടെ പേരുകള്‍ ബീഫ് റെസിപ്പി, ബീഫ് ഐറ്റംസ്,...

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ന്യൂഡൽഹി:കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തില്‍ കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മുഖ്യമന്ത്രി സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്നതിനെ കാര്യമായി കാണുന്നില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്നും, കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിന്...

മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി:രണ്ടാം ഊഴം നേടി ഇന്ത്യയുടെ ഭരണത്തലപ്പത്തെത്തിയ മോദി സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്നു ചേരും. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും പ്രഥമ ക്യാബിനറ്റ് അംഗീകാരം നല്‍കുക. നൂറുദിന കര്‍മ പരിപാടിയിലെ പ്രധാന അജണ്ട വിദ്യാഭ്യാസ മേഖലയില്‍ സമ്പൂർണ്ണ പരിഷകരണമാണ്. ജി.എസ്.ടി നികുതി...

മോദിയുടെ മന്ത്രിസഭയിൽ വി. മുരളീധരനും

ന്യൂഡൽഹി:  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തു. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാകും മുരളീധരന്‍.കണ്ണൂർ തലശ്ശേരി സ്വദേശിയായ വി. മുരളീധരൻ നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. രണ്ടു തവണ ബി.ജെ.പി. സംസ്ഥാന...

സാധാരണക്കാരുടെ വിമാനയാത്രാപദ്ധതിയായ ഉഡാൻ സജീവമാകും

ന്യൂഡൽഹി:  മോദി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേക്ക് എത്തുന്നതോടെ സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാകുന്ന ഉഡാന്‍ പദ്ധതിയ്ക്ക് വേഗതയേറും. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാനപദ്ധതിയായ ഉഡാന്‍ പദ്ധതിയ്ക്ക് ആവശ്യമായ തുക വിലയിരുത്താന്‍ വ്യോമയാന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകും. നികുതിയിളവ്, എയര്‍പോര്‍ട്ട് ചാര്‍ജ്...