Mon. May 6th, 2024
m-sivasankar

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇഡി ആവശ്യപ്പെട്ടത് അനുസരിച്ച് നാലു ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ശിവശങ്കറില്‍ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യപ്തിയുള്ളതാണെന്ന് ഇഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഇഡിക്ക് ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം