Sat. May 4th, 2024
M_Sivasankar

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ ഇന്ന് ഉച്ചയോടെ ഇഡി കോടതിയില്‍ ഹാജരാക്കും. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നത്. ചോദ്യം ചെയ്യലില്‍ ലഭിച്ച അന്വേഷണ പുരോഗതിയും ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ ഇന്ന് കോടതിയെ അറിയിക്കും.

അതേസമയം, ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ കൂടുതല്‍ ദിവം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടും. കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം തുടര്‍ച്ചയായി നടന്ന ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു ഇഡി ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലൈഫ് മിഷന്‍ കോഴക്കേസിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്റേത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം