Sat. Jul 27th, 2024

തിരുവനന്തപുരം: ആശ്രിത നിയമനത്തിന് മിനിമം 13 വയസ്സെങ്കിലും ആകണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകൾ. 13 വയസ്സിന് താഴെയെങ്കിൽ സമാശ്വാസ ധനം മതി എന്ന വ്യവസ്ഥ വച്ച് ആശ്രിത നിയമനം പുനപരിശോധിക്കാനുള്ള നിര്‍ദേശത്തെയും സർവ്വീസ് സംഘടനകൾ എതിർത്തു.

ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ പ​രി​ഷ്‌​കാ​ര വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യാ​യ എ​ൻജി​ഒ യൂ​നി​യ​ന്‍ അ​ട​ക്കം ഈ നിർദേശത്തെ എ​തി​ര്‍ത്തു. ആശ്രിത നിയമത്തെ അട്ടിമറിക്കുന്നതായാണ് പുതിയ കരട് നിയമമെന്ന് എ​ൻജി​ഒ അ​സോ​സി​യേ​ഷ​നും കേ​ര​ള സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​നും ചൂണ്ടിക്കാട്ടി.

നി​ല​വി​ല്‍ ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ച്ച​വ​രെ അ​ദാ​ല​ത്തി​ന്​ ക്ഷ​ണി​ച്ച് ആ​വ​ശ്യ​മാ​യ​വ​ര്‍ക്ക് സ​മാ​ശ്വാ​സ തൊ​ഴി​ല്‍ ദാ​ന പ​ദ്ധ​തി പ്ര​കാ​രം നി​യ​മ​നം ന​ല്‍കാ​മെ​ന്ന വ്യ​വ​സ്ഥ​യെ​യും സ​ര്‍വ്വീസ് സം​ഘ​ട​ന​ക​ള്‍ എ​തി​ര്‍ത്തു.

സ​ര്‍വ്വീ​സ് സം​ഘ​ട​ന​ക​ളു​ടെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ര​ണ്ടാ​ഴ്ച​ക്ക​കം എ​ഴു​തി നൽകുമെന്ന് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.