Thu. May 2nd, 2024

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹെക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് ഗാര്‍ഡിനാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഈ നിയമം ഉപയോഗിച്ച് കൊണ്ട് അരിക്കൊമ്പനുമായി സംബന്ധിച്ച നടപടികള്‍ വാര്‍ഡന്‍ നേരത്തെ എടുത്തിരുന്നു. ആനയെ പിടിക്കുന്നതിനും പ്രത്യേകമായി സംരക്ഷിക്കുന്നതിനുമുള്ള തീരുമാനവും കൈക്കൊണ്ടിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. അരിക്കൊമ്പന്‍ ഇതുവരെ നടത്തിയിട്ടുള്ള അക്രമങ്ങളും സര്‍ക്കാര്‍ അപ്പീലില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പ്രതിഷേധവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി മുതിന്ന അഭിഭാഷകന്‍ ജെയ്ദി ഗുപ്താണ് കേസില്‍ ഹാജരാകുന്നത്. അതേസമയം കാട്ടില്‍ സൗര്യമായി ജീവിക്കാനുള്ള അവകാശം അരിക്കൊമ്പന് ഉറപ്പാക്കണമെന്ന് മൃഗസംരക്ഷണ സംഘടന തടസ ഹരജി നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം