Tue. Sep 10th, 2024

എറണാകുളം: എറണാകുളത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. എറണാകുളം പള്ളിമുക്ക് ജംങ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. 

ലോക്സഭ പ്രചാരണത്തിനായി ഞായറാഴ്ച പ്രധാനമന്ത്രി കൊച്ചിയിലെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷക്കായി എംജി റോഡ് ബ്ലോക്ക് ചെയ്യുന്നതിനായാണ് വടം കെട്ടിയിരുന്നത്. തങ്ങൾ കൈകാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയെന്നും തുടർന്നാണ് അപകടമുണ്ടായതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.