25.9 C
Kochi
Wednesday, September 22, 2021
Home Tags Donald Trump

Tag: Donald Trump

കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം

ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥനാകാൻ പ്രധാനമന്ത്രി മോദി അഭ്യർഥിച്ചെന്ന പ്രസിഡ‍ന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തിരുത്തി യു.എസ്. ഭരണകൂടം രംഗത്തു വന്നു. ‘കശ്മീർ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചർച്ച ചെയ്യേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാൻ തയാറായാൽ സഹായങ്ങൾ...

എഫ് 35 യുദ്ധവിമാനങ്ങൾ തുർക്കിയ്ക്കു നൽകില്ലെന്നു ട്രം‌പ്

വാഷിങ്‌ടൺ:  തുര്‍ക്കിക്ക് എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയെന്നു യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തുര്‍ക്കി റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. നൂറിലേറെ എഫ് 35 വിമാനങ്ങളാണ് തുര്‍ക്കി ആവശ്യപ്പെട്ടത്.റക്ഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്ന...

ഇറക്കുമതി തീരുവ വർദ്ധനവ്: ഇന്ത്യയ്‌ക്കെതിരെ വിമർശനമുന്നയിച്ച് ട്രംപ്

വാഷിങ്ടൺ:  അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിൽ, ഡൊണാള്‍ഡ് ട്രംപിന്റെ രൂക്ഷ വിമർശനം. ഇന്ത്യ തോന്നിയപോലെയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. അത് ഇനിയും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാപദവി യു.എസ്. പിന്‍വലിച്ചതിനു പിന്നാലെയാണ് 28 അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി...

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി എഴുത്തുകാരി

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ. ജീന്‍ കരോളാണ് പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. 1990-കളുടെ മധ്യത്തില്‍ ബെർഗ്‌ഡോഫ് ഗുഡ് മാൻ സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ്‌ പരാതി. അന്ന് 52 വയസ്സുണ്ടായിരുന്ന തന്നെ ട്രംപ്...

ഇറാനു നേരെ സൈനിക നീക്കത്തിന് ഉത്തരവിട്ടതിനു പിന്നാലെ പിന്‍വലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:  ഇറാനുനേരെ സൈനിക നീക്കത്തിന് ഉത്തരവിട്ട് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഉത്തരവിട്ടെങ്കിലും ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ അമേരിക്കന്‍ ചാര ഡ്രോണിനെ ഇറാന്‍ വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു ട്രംപ് ആക്രമണത്തിന് ആഹ്വാനം നല്‍കിയത്. വ്യാഴാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൈനിക...

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സാറ സാന്‍ഡേഴ്സ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് എന്നും സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേയ്ക്ക് പോകുന്ന...

യു.എസ്. ചൈന വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ്സും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് മറുപടിയായി യു.എസ്. നികുതി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അടിയന്തര പ്രതിരോധ...

യു. എസ്. ഡെപ്യൂട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ രാജിവച്ചു

വാഷിംഗ്‌ടൺ ഡി.സി: യു. എസ്. ഡെപ്യുട്ടി അറ്റേർണി ജനറൽ റോഡ് റോസൻസ്റ്റൈൻ, തന്റെ രാജിക്കത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനു മുമ്പാകെ തിങ്കളാഴ്ച സമർപ്പിച്ചു. മെയ് 11 വരെ അദ്ദേഹം തൽ‌സ്ഥാനത്തു തുടരും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ, ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടായത് അന്വേഷിക്കാനായി സ്പെഷ്യൽ...

യു.എസ്. മെക്സിക്കോ അതിർത്തി: കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം ഡോളർ സംഭാവന നൽകി

വത്തിക്കാൻ സിറ്റി: യു. എസ്സിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്ന മെക്സിക്കൻ കുടിയേറ്റക്കാർക്ക് ഫ്രാൻസിസ് മാർപ്പാപ്പ അഞ്ചുലക്ഷം അമേരിക്കൻ ഡോളർ സംഭാവന ചെയ്തു.കുടിയേറ്റക്കാരുടെ ഭക്ഷണം, താമസസൌകര്യം, മറ്റു സൌകര്യങ്ങൾ എന്നിവ ഒരുക്കിക്കൊടുക്കാനായി മെക്സിക്കൻ രൂപതകളുടേയും, മതസഭകളുടേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 27 പദ്ധതികൾക്കായി ഈ പണം വീതിച്ചുനൽകും.കുടിയേറ്റക്കാരുടെ നേർക്ക് യു.എസ്. കടുത്ത നിലപാടെടുക്കുകയും,...

ദി കാപ്പിറ്റല്‍ ഗസറ്റിന് പുലിറ്റ്സർ പ്രത്യേക പുരസ്‌കാരം നല്‍കിയത് 5 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ‘ധീര പ്രതികരണത്തിന്’

ന്യൂയോര്‍ക്ക്: അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് ശേഷമുള്ള ധീരമായ പ്രതികരണത്തിന് 'ദി കാപ്പിറ്റല്‍ ഗസറ്റ്' എന്ന മാധ്യമ സ്ഥാപത്തിന് ഈ വര്‍ഷത്തെ പ്രത്യേക പുലിറ്റ്സർ അവാര്‍ഡ്. 2018-ല്‍ യു.എസിലെ മേരിലാന്റില്‍ തലസ്ഥാനമായ അന്നപോലിസിലെ 'ദി കാപിറ്റില്‍ ഗസറ്റിനു' നേരെ അക്രമമുണ്ടാകുകയായിരുന്നു. സംഭവത്തിന് ശേഷമുള്ള പ്രതികരണത്തിനാണ് അവാര്‍ഡ്.ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍...