മുംബൈ: ഇന്ത്യന്‍ രൂപക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച. വലിയ നഷ്ടത്തോടെയാണ് രൂപ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. ഡൊണാള്‍ഡ് ട്രംപിന്റെ ജയത്തിന് പിന്നാലെയാണ് രൂപക്ക് തിരിച്ചടി നേരിട്ടത്.
ട്രംപിന്റെ ജയം മൂലം ഏഷ്യന്‍ കറന്‍സികള്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നത്. രൂപയെ പിന്തുണക്കാന്‍ റിസര്‍വ് ബാങ്ക് തയ്യറാവണമെന്നും സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെടുന്നുണ്ട്.
84.38 മൂല്യത്തിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്. വെള്ളിയാഴ്ച 84.37ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ കറന്‍സികളില്‍ തായ്‌ലാന്‍ഡിന്റെ ബാത്ത് 0.5 ശതമാനം നഷ്ടം രേഖപ്പെടുത്തി.
ട്രംപിന്റെ പ്രസിഡന്റായുള്ള വരവോടെ യുഎസ് വ്യാപാരനയം അഴിച്ചുപണിയുമെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ നികുതി ചുമത്തി ട്രംപ് മറ്റ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് വിവിധ രാജ്യങ്ങളിലെ കറന്‍സികളെ വലിയ പ്രതിസന്ധിയിലേക്കാവും തള്ളിവിടുക. ഏറ്റവുമധികം പ്രതിസന്ധിയിലാവുക ചൈനയുടെ യുവാനായിരിക്കും.
അതേസമയം, ചൈനയുടെ യുവാന്‍ ഇന്ന് നേരിയ നേട്ടത്തോടെയാണ് വ്യപാരം തുടങ്ങിയത്. വെള്ളിയാഴ്ച 0.7 ശതമാനം നഷ്ടത്തോടെയാണ് യുവാന്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍, നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഡോളരുള്ളത്.