27 C
Kochi
Sunday, September 19, 2021
Home Tags CPM

Tag: CPM

എംസി ജോസഫൈനെതിരെ അച്ചടക്ക നടപടി ഇല്ല; രാജിയോടെ വിവാദം അവസാനിപ്പിക്കാൻ സിപിഎം

തിരുവനന്തപുരം:വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് വാങ്ങിയെങ്കിലും എം സി ജോസഫൈനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം. സ്ത്രീധനത്തിന് എതിരെയും കുടുംബങ്ങളിലെ സ്ത്രീ തുല്യതയ്ക്കും വേണ്ടിയും വലിയ പ്രചാരണവും പാർട്ടി മുൻകയ്യെടുത്ത് സംഘടിപ്പിക്കും. പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കും എന്ന് വിലയിരുത്തിയാണ്...

സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയുമായി ബന്ധമില്ല; തള്ളി സിപിഎം

തിരുവനന്തപുരം:രാമനാട്ടുകര സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയെ തള്ളി സിപിഎം. അർജുനിന് പാര്‍ട്ടിയുമായി   ബന്ധില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി എം വി  ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സിപിഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘത്തെ  ചുമതലപ്പെടുത്തിയിട്ടില്ല.ക്വട്ടേഷൻ സംഘങ്ങർക്കെതിരെ ജുലൈ അഞ്ചിന് ജില്ലയിലെ 3800  കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്നും...

തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബംഗാള്‍ സിപിഎം

കൊല്‍ക്കത്ത:ബംഗാള്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി സിപിഎം റിപ്പോര്‍ട്ട്. സംസ്ഥാന കമ്മിറ്റിയാണ് പാര്‍ട്ടിയുടെ തോല്‍വി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബംഗാളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ എതിര്‍ത്തതാണ് തോല്‍വിക്ക് പ്രധാനമായ കാരണമെന്ന് 24 പേജുള്ള റിപ്പോര്‍ട്ടില്‍ പാര്‍ട്ടി വിലയിരുത്തി.തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും സര്‍ക്കാറിനെയും വിമര്‍ശിക്കാനാണ്...

പരാതികളുയർന്നു; ന്യൂനപക്ഷ വകുപ്പ‍് ഏറ്റെടുക്കലിൽ സിപിഎം വിശദീകരണം

തിരുവനന്തപുരം:ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ വിശദീകരണവുമായി സിപിഎം. വി അബ്ദുറഹ്മാന് വകുപ്പ് നല്‍കിയതായി വന്ന വാര്‍ത്തകള്‍ ശരിയല്ല. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു.ന്യൂനപക്ഷമെന്നാല്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങള്‍ കൂടി ചേര്‍ന്നതാണ്. തുടര്‍ച്ചയായി ഒരുവിഭാഗത്തിന് വകുപ്പ് നല്‍കുന്നതില്‍ മറുവിഭാഗത്തിന് പരാതി ഉണ്ടായിരുന്നു. ഇതാണ് വകുപ്പ് മുഖ്യമന്ത്രി...

സിപിഎം മന്ത്രിമാര്‍: ഓഫിസുകളിൽ പാർട്ടി പിടിമുറുക്കുന്നു

തിരുവനന്തപുരം:മന്ത്രിമാരുടെ ഓഫിസുകളിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ സിപിഎം. പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനിമാരെത്തന്നെ നിയമിക്കും. സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51 ആയിരിക്കും.പഴ്സനൽ സ്റ്റാഫിൽ പരമാവധി 25 പേരായിരിക്കും. പകുതി സർവീസിൽ ഉള്ളവരും ബാക്കി പാർട്ടി നോമിനികളും. നിലവിലെ പഴ്സനൽ സ്റ്റാഫ്...

സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിയിൽ നിന്ന്; സ്റ്റാഫ് എണ്ണം 25 തന്നെ തുടരും

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും. ഇതിന് പുറമെ പേഴ്സണൽ സ്റ്റാഫിലും പാർട്ടി അംഗങ്ങളിൽ നിന്ന് നിയമനം മതിയെന്നാണ് തീരുമാനം.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതില്ലെന്നും ഇന്ന്...
കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യം, കെ ആർ ഗൗരിയമ്മ അന്തരിച്ചു

കേരള രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യം കെ ആർ ഗൗരിയമ്മ ഓർമകളിൽ

കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കടുത്ത പനിയെ തുടർന്ന് തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നു. ഇന്ന് രാവിലെ 7നായിരുന്നു അന്ത്യം.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ...

‘കേരളത്തിലെ വിജയം പിണറായിയുടേത് മാത്രമല്ല’, കൂട്ടായ്മയുടേതെന്ന് സിപിഎം

ന്യൂഡൽഹി:കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം പിണറായി വിജയന്റെ മാത്രം ജയമായി ചുരുക്കാൻ മാധ്യമ ശ്രമമെന്ന് സിപിഎം. പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റപ്പെടുത്തൽ.കേരളത്തിലെ വിജയം...

മന്ത്രിസഭാ ചർച്ചകളിലേക്ക് ഇടതു മുന്നണി; സിപിഎം സിപിഐ ചർച്ച ഇന്ന്

തിരുവനന്തപുരം:മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതു മുന്നണി. സിപിഎം സിപിഐ കൂടിയാലോചന ഇന്നു നടന്നേക്കും. മന്ത്രിസഭയിലെ സിപിഎം സിപിഐ പ്രാതിനിധ്യമാണു ചർച്ചയിൽ പ്രധാനമായും നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഎമ്മിനു 12 പേർ ഉണ്ടായിരുന്നപ്പോൾ സിപിഐക്കു 4 പേരായിരുന്നു. തുടർന്ന് സിപിഎം ഒരു മന്ത്രിയെക്കൂടി ഉൾപ്പെടുത്തിയപ്പോൾ സിപിഐ...

പാലായിലെ തോല്‍വി; സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനായില്ലെന്ന് മാണിഗ്രൂപ്പ്

കോട്ടയം:സിപിഎമ്മുമായി താഴെത്തട്ടിൽ യോജിക്കാനാകാത്തതാണ് പാലായിലെ ജോസ് കെ മാണിയുടെ തോൽവിക്ക് കാരണമെന്ന് കേരളാ കോണ്‍ഗ്രസ്. പ്രാദേശികമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോയെന്നാണ് സംശയമെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. ഇത് ഇരുപാര്‍ട്ടികളും ഗൗരവമായി പരിശോധിക്കണം. മാണി സി കാപ്പനുമായി ഇടത് പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് നല്ല ബന്ധമെന്നും...