25 C
Kochi
Thursday, September 23, 2021
Home Tags സാജൻ പാറയിൽ

Tag: സാജൻ പാറയിൽ

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു സര്‍ക്കാർ

കണ്ണൂർ:  കണ്ണൂരിലെ ആന്തൂരില്‍, കൺ‌വെൻഷൻ സെന്ററിനു അനുമതി ലഭിക്കാഞ്ഞതിന്റെ വിഷമം മൂലം ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കാര്യത്തിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു സര്‍ക്കാർ, ഹൈക്കോടതിയില്‍ വിശദീകരണം നൽകി. തയ്യാറാക്കി നൽകിയ പ്ലാനിൽ പല തവണ മാറ്റം ആവശ്യപ്പെടാന്‍ കാരണം കണ്‍വെന്‍ഷന്‍ സെന്ററിന് പ്ലാന്‍ തയ്യാറാക്കിയ...

അപവാദ പ്രചാരണങ്ങൾ തുടർന്നാൽ കുട്ടികളെയും കൊണ്ട് താനും ആത്മഹത്യ ചെയ്യുമെന്നു സാജന്റെ ഭാര്യ

കണ്ണൂർ : മരിച്ചിട്ടും സാജന്റെ കുടുംബത്തെ വിടാതെ സി.പി.എം അപവാദ പ്രചാരണം നടത്തുകയാണെന്നു ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ ഭാര്യ ബീന. സി.പി.എം. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ കൺവെൻഷൻ സെന്‍ററിന് അനുമതി ലഭിക്കാതിരുന്നത് കൊണ്ടല്ല, വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് സൂചനകളുള്ള വാർത്ത...

കണ്ണൂർ: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്കാന്‍ നഗരസഭ തീരുമാനിച്ചു

കണ്ണൂർ:  ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്കാന്‍ തീരുമാനിച്ചു. സാജന്റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച്‌ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രവര്‍ത്തനാനുമതി നല്കാൻ തീരുമാനമുണ്ടായത്.നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍...

ഒടുവിൽ സാജൻറെ കൺവൻഷൻ സെന്ററിന് പ്രവര്‍ത്തനാനുമതി

കണ്ണൂർ :ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാർത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി. ഒക്യുപെന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം. തദ്ദേശ സ്വയം ഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് നഗരസഭാ സെക്രട്ടറി ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്.അസിസ്റ്റന്റ് ചീഫ് ടൗണ്‍ പ്ലാനറുടെ...

ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; അന്വേഷണസംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കും

കണ്ണൂർ:   ആന്തൂരില്‍ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നഗരസഭ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കും. സസ്‌പെന്‍ഷനിലായ സെക്രട്ടറിയടക്കമുള്ളവരില്‍ നിന്നാണ് മൊഴിയെടുക്കുക.ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷമാകും ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളയുടെ മൊഴി രേഖപ്പെടുത്തുക. പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ. ശ്യാമളയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും

കണ്ണൂർ:  പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.കെ. ശ്യാമളയ്ക്ക് പ്രത്യേക അന്വേഷണ സംഘം ഇന്ന് നോട്ടീസ് നല്‍കിയേക്കും. സാജന്റെ ഭാര്യയുടേതടക്കം നിലവില്‍ ലഭിച്ച നാല് മൊഴികള്‍ വിശദമായി പഠിച്ച ശേഷമാണ് ആരോപണ വിധേയരുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.സാജന്റെ ബന്ധുക്കളുടെ പരാതിയില്‍ പി.കെ. ശ്യാമളയ്ക്ക് എതിരെ...

പ്രവാസിയുടെ ആത്മഹത്യ ; സർക്കാരിന്റേത് മാപ്പർഹിക്കാത്ത തെറ്റെന്ന് ഹൈക്കോടതി

കൊച്ചി : പ്രവാസി വ്യവസായി പാറയിൽ സാജൻ ജീവനൊടുക്കിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബന്ധപ്പെട്ട മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണു നടപടി.കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ അസ്വസ്ഥതയുണ്ടാക്കുന്ന മരണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്. ഈ...

ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ

കണ്ണൂർ : പ്രവാസി വ്യവസായിയുടെ ആത്മത്യക്കു പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യകൂടിയായ ആന്തൂർ നഗര സഭ ചെയർപേഴ്‌സൺ ശ്യാമളക്കെതിരെ കൂടുതൽ പരാതികൾ ഉയരുന്നു. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയെന്ന് വനിത വ്യവസായി സോഹിതയും, ഭര്‍ത്താവ് വിജുവും ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.തളിപ്പറമ്പ്...

ഓഡിറ്റോറിയത്തിന് അനുമതി വൈകിച്ച് നഗരസഭ; കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കി

കണ്ണൂർ : കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്.സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻറെ ഭാര്യ പി കെ ശ്യാമള നഗരസഭാ അധ്യക്ഷയായിട്ടുള്ള കണ്ണൂരിലെ ആന്തൂർ നഗരസഭക്കെതിരായാണ്...