Fri. Mar 29th, 2024
കണ്ണൂർ:

 

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ അധികൃതര്‍ പ്രവര്‍ത്തനാനുമതി നല്കാന്‍ തീരുമാനിച്ചു. സാജന്റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച്‌ നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് പ്രവര്‍ത്തനാനുമതി നല്കാൻ തീരുമാനമുണ്ടായത്.

നഗരസഭ ചൂണ്ടിക്കാണിച്ച അപാകതകള്‍ പരിഹരിച്ച ശേഷമുള്ള പുതിയ പ്ലാന്‍ സാജന്റെ കുടുംബം അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ചിരുന്നു. തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ വാട്ടര്‍ ടാങ്ക് മാറ്റി സ്ഥാപിക്കാന്‍ ആറ് മാസത്തെ സമയം നഗരസഭ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *