25 C
Kochi
Saturday, July 24, 2021
Home Tags നെടുങ്കണ്ടം

Tag: നെടുങ്കണ്ടം

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ പ്രതി എസ്.ഐ. കെ.എ. സാബുവിന് ജാമ്യം

കൊച്ചി:  നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ റിമാൻഡിൽ കഴിയുന്ന നെടുങ്കണ്ടം മുൻ എസ്.ഐ. കെ.എ. സാബുവിന് ഹൈക്കോടതി, ഉപാധികളോടെയുള്ള ജാമ്യം അനുവദിച്ചു.മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും കോട്ടയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും, ഇടുക്കി ജില്ലയില്‍ പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. പോലീസ് സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദനമേറ്റതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം...

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിൽ

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണത്തിന്റെ കേസില്‍ മൂന്നു പോലീസുകാർ കൂടെ അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിലാവുന്ന പോലീസുകാരുടെ എണ്ണം ഏഴായി. നെടുങ്കണ്ടം സ്‌റ്റേഷനിലെ എ.എസ്‌.ഐ. ആയിരുന്ന റോയ് പി. വര്‍ഗ്ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്....

കസ്റ്റഡി മരണം: മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയെന്നും അദ്ദേഹം പറഞ്ഞു.ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നും സഹതടവുകാരില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് പ്രതികരിച്ചത്.പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍...

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

നെടുങ്കണ്ടം: പൊലീസിന്റെ പീഡനത്തെ തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേഡ് ജസ്റ്റീസ് കെ നാരായണക്കുറുപ്പ് പറഞ്ഞു.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെയാണ് രാജ്കുമാര്‍ മരിച്ചത്.ഒരു ഉത്തരവാദിത്വം ഇല്ലാതെയാണ് രാജ്കുമാറിനെ പോസ്റ്റുമോര്‍ട്ടം നടന്നത്. ഇപ്പോഴുള്ള...

പിണറായി വിജയനെതിരെ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ :നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ. കുഴപ്പക്കാരെയെല്ലാം തല്ലിക്കൊല്ലാനുള്ള സേനയല്ല പൊലീസെന്നു ശിവരാമൻ ആഭ്യന്തരവകുപ്പിനെ വിമർശിച്ചു."വിഷയത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും വീഴ്ച പറ്റി. ഇടതുപക്ഷ നയം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കായില്ല. ഉരുട്ടിക്കൊലയ്ക്ക് നേതൃത്വം നൽകിയ...

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ അന്വേഷണം

തിരുവനന്തപുരം:  നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് റിട്ട. ജഡ്ജിയുടെ സേവനം ഹൈക്കോടതിയോട് ആവശ്യപ്പെടും. ക​സ്​​റ്റ​ഡി മ​ര​ണ​ത്തില്‍ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി.ഇടുക്കി എസ്.പി കെ.ബി....

പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച രാജ്‌കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും

ഇടുക്കി:  നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ രാജ്‌കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രിയെ കാണും. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യമുന്നയിക്കാനാണ് മുഖ്യമന്ത്രിയെ സമീപിക്കുന്നത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെടും.അനുകൂല തീരുമാനമില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താനാണ് തീരുമാനം. നേരത്തെ, രാജ്‌കുമാറിന്റെ കസ്റ്റഡി രേഖകളില്‍, പോലീസ്...

പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാണെന്ന് മ​ന്ത്രി

ഇടുക്കി :പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രാജ് കുമാറിനൊപ്പം ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​ൻ പോ​ലീ​സ് അ​വ​സ​രം ഉ​ണ്ടാ​ക്കി. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.അതിനിടെ നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി...

പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം

ഇടുക്കി:  പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സി.പി.എം. സമ്മര്‍ദ്ദം. വനിതകളടക്കമുള്ള സി.പി.എം. പ്രാദേശിക നേതാക്കള്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച രാത്രിയോടെയാണ് രാജ്കുമാറിന്റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തി നേതാക്കള്‍ കണ്ടത്. രാജ്കുമാറിന്റെ മരണത്തില്‍ എസ്.പി.ക്ക് നല്‍കിയ...

റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നെടുങ്കണ്ടം സ്റ്റേഷനിലെ നാലു പോലീസുകാര്‍ക്കു കൂടി സസ്പെന്‍ഷന്‍

കോട്ടയം:  റിമാന്‍ഡ് പ്രതിയുടെ മരണത്തില്‍ നാലു പോലീസുകാര്‍ക്കു കൂടി സസ്പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ റൈറ്റര്‍ റോയ് പി. വര്‍ഗീസ്, അസി റൈറ്റര്‍ ശ്യാം, സീനിയര്‍ സി.പി.ഒമാരായ സന്തോഷ്, ബിജു ലൂക്കോസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ് ജില്ലാ പോലീസ് മേധാവി ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ഇതോടെ കേസില്‍...