27 C
Kochi
Saturday, September 18, 2021
Home Tags നാമനിർദ്ദേശപത്രിക

Tag: നാമനിർദ്ദേശപത്രിക

മൻ‌മോഹൻസിങ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്കു മത്സരിക്കും; നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ജയ്‌പൂർ:  രാജസ്ഥാനിലെ രാജ്യസഭസീറ്റിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻസിങ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ജയ്‌പൂരിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്.കോൺഗ്രസ്സിന് 100 എം.എൽ.എമാരും, 12 സ്വതന്ത്ര എം.എൽ.എമാരുടെയും, ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എം.എൽ.എമാരുടെ പിന്തുണയും ഉണ്ട്.രാജസ്ഥാൻ നിയമസഭയിൽ 73 എം.എൽ.എമാരുള്ള ബി.ജെ.പി. ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല....

തിരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിലെ നാമനിർദ്ദേശപത്രിക സമർപ്പണം തിങ്കളാഴ്ച പൂർത്തിയാവും

ന്യൂഡൽഹി: ഇരുപതു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലേയ്ക്കുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രമുഖ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തിലേക്ക് കടന്നു. ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭയിലേക്കും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പുണ്ടാകും. നാലു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ഒഡിഷയില്‍ ഒന്നാം ഘട്ടത്തില്‍ 28...

ലോകസഭ തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പു വിജ്ഞാ‍പനം ഇറങ്ങി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 91 ലോക്‌സഭാ മണ്ഡലങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും തിരഞ്ഞെടുപ്പ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒപ്പം ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമസഭകളിലേക്കുമുള്ള വോട്ടെടുപ്പിനുമുള്ള വിജ്ഞാപനവും ഇന്ന് പുറപ്പെടുവിച്ചു. മൂന്നു സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ്...

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്നു ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും പങ്കെടുക്കും. ഏഴു ഘട്ടങ്ങളിലായാണ്...