29 C
Kochi
Tuesday, October 19, 2021
Home Tags എതിർത്തു

Tag: എതിർത്തു

ഒറ്റക്കെട്ടായി കേരളം; രാജ്യത്തു പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന ആദ്യ നിയമസഭ

തി​രു​വ​ന​ന്ത​പു​രം:   പൗ​ര​ത്വ ഭേ​ദ​ഗ​തി​ നി​യ​മത്തിനെതിരെ ബിജെപിയിലെ ഒ​രം​ഗ​ത്തി​ന്റെ എ​തി​ര്‍​പ്പോ​ടെ കേരള നിയമസഭയിൽ  പ്ര​മേ​യം പാ​സാ​ക്കി. നിയമസഭ വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ബിജെപി എംഎൽഎ ഒ രാജഗോപാൽ ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ളെ​ല്ലാം അ​നു​കൂ​ലി​ച്ചു.പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​സ്വഭാ​വ​ത്തി​നും പൗ​ര​ന്‍​മാ​രു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍​ക്കും എ​തി​രാ​യ​തി​നാ​ല്‍ നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് സ​ഭ ഒ​ന്നൊ​ഴി​കെ...

ഐച്ഛിക വിഷയമായ ദളിത് പേപ്പർ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചു സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേർസ് അസോസിയേഷൻ രംഗത്ത്  

കൊച്ചി: സെൻട്രൽ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇംഗ്ലീഷ് വിഭാഗത്തിൽ ദളിത് പേപ്പർ ഒഴിവാക്കിയായതിനെതിരെ  അധ്യാപക സംഘടനയായ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ടീച്ചേഴ്സ് അസോസിയേഷൻ ശക്തമായ അപലപിച്ചു. കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞു കൊണ്ട് ദളിത് പേപ്പർ ഒഴിവാക്കാനുള്ള ഇംഗ്ലീഷ് വിഭാഗം മേധാവിയുടെ നടപടി ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടി.എന്നാൽ മൂന്നു വർഷമായി 13 ലധികം കുട്ടികൾ ...

ദേശീയ പൗരത്വ നിയമം; സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ യുപി പോലീസ്   

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ 124 പേർക്കെതിരെ ഉത്തർ പ്രദേശ് പോലീസ് കേസെടുത്തു. ഇതിൽ 93 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 9856 ഫേസ്ബുക്ക് അക്കൗണ്ടുകളും, 181 യൂ ട്യൂബ് ചാനലുകളും യുപി പോലീസ് ബ്ളോക്ക് ചെയ്തു.അതേസമയം ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കില്ല....

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; എഡിറ്റേഴ്‌സ് ഗിൽഡ് അപലപിച്ചു

ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലും,കർണാടകയിലും പ്രതിഷേധ സമരങ്ങൾ റിപ്പോർട്ട് ചെയ്യവേ മാധ്യമപ്രവർത്തകർക്കു നേരെ പോലീസ് നടത്തിയ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ അപലപിച്ചു.പൊതു പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്ന മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു മാറ്റുന്നതും,  ശാരീരികമായി ഉപദ്രവിക്കുന്നതും മാധ്യമസ്വാതന്ത്ര്യത്തിന്റെയും,ജനാധിപത്യത്തിന്റെയും നേരെയുള്ള കടന്നു കയറ്റമാണന്ന് എഡിറ്റേഴ്സ് ഗിൽഡ് ഇറക്കിയ പത്രക്കുറുപ്പിൽ വ്യക്തമാക്കുന്നു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമരങ്ങൾ...

പൗരത്വ ഭേദഗതി നിയമം; നിയമസഭയിൽ രോഷപ്രകടനവുമായി ഉദ്ധവ് താക്കറെ

മുംബൈ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ രോഷപ്രകടനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തു വന്നു. "യുവശക്തി ഒരു ബോംബാണ്, "അതിന് തിരികൊളുത്തരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും താക്കറെ പ്രതികരിച്ചു.ക്യാമ്പസില്‍ പോലീസ് കടന്നതും, വിദ്യാര്‍ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തതും കാണുമ്പോള്‍ എനിക്ക് ജാലിയന്‍വാല ബാഗാണ്...

പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല; മുഖ്യമന്ത്രി

 തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനു കേരളത്തിൽ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ ബിൽ ഭരണഘടനാ വിരുദ്ധമാണ്. കേരളത്തിൽ നടപ്പാക്കില്ല. ഈ ബില്ലിനോടുള്ള സംസ്ഥാനത്തിന്റെ വിയോജിപ്പ് കേന്ദ്രത്തെ അറിയിക്കുമെന്നും ഇന്നലെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്....