Sat. Sep 20th, 2025

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനെതിരെ പ്രതികാര നടപടി

  കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന്‍ അനൂപിനെതിരെ ജയില്‍ അധികൃതരുടെ പ്രതികാര നടപടി. ആഴ്ചയില്‍ രണ്ട് തവണ ജയിലിലെ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും മൂന്ന് മാസത്തേക്ക് ജയിലില്‍ സന്ദര്‍ശകരെ കാണാനും സംസാരിക്കാനുള്ള അവകാശവുമാണ്…

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റ്; പ്രധാനമന്ത്രി

  ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പൊറുക്കാനാവാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കുറ്റവാളികളെ ഒരിക്കലും വെറുതെ വിടരരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരിഗണനയാണെന്നും മഹാരാഷ്ട്രയിലെ ജല്‍ഗാവോണില്‍…

കുറ്റാരോപിതരെ മാറ്റിനിര്‍ത്തേണ്ട ആവശ്യമില്ല; രഞ്ജി പണിക്കര്‍

  കൊച്ചി: ലൈംഗികാരോപണമുയര്‍ന്നവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും അങ്ങനെയൊരു നിയമ സംവിധാനം നമ്മുടെ രാജ്യത്തില്ലെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരായ ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍. കുറ്റാരോപിതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമോ…

വിസ നിഷേധിച്ചു; ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

  ബ്രസീലിയ: വിസ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ, നേപ്പാള്‍, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള നൂറുകണക്കിന് അഭയാര്‍ഥികള്‍ ബ്രസീലിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെയാണ് ഇവര്‍ ഗ്വാരുലൂസ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പലരും തറയില്‍ ഉറങ്ങേണ്ട അവസ്ഥയിലാണെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. വിമാനത്താവളത്തില്‍…

‘തിരിച്ചടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി’; ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ച് ഹിസ്ബുള്ള

  ബെയ്റൂട്ട്: ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചതായി ഹിസ്ബുള്ള. മുതിര്‍ന്ന കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ കൊലപ്പെടുത്തിയതിനുള്ള തിരിച്ചടിയായാണ് ഇസ്രായേലിന് നേരെയുള്ള ആക്രമണത്തെ ഹിസ്ബുള്ള വിശേഷിപ്പിച്ചത്. 320ല്‍ അധികം കറ്റിയൂഷ റോക്കറ്റുകള്‍ ഇസ്രയേലിന് നേര്‍ക്ക് അയച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു. ഇസ്രായേലിനുള്ളിലെ ഒരു…

‘അത് മുകേഷ് തന്നെ, നിരന്തരം വിളിച്ച് ശല്യപ്പെടുത്തി’; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്

  കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള ആരോപണം ആവര്‍ത്തിച്ച് കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി ടെസ് ജോസഫ് ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍…

സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണം; പൊലീസില്‍ പരാതി

  കൊച്ചി: ലൈംഗികാരോപണത്തിന് പിന്നാലെ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച നടന്‍ സിദ്ദിഖിനെതിരെ പോക്‌സോ ചുമത്തണമെന്ന് പൊലീസില്‍ പരാതി. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവെച്ച സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന്…

രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുത്; വിഡി സതീശന്‍

  തിരുവനന്തപുരം: രണ്ടു പേരുടെ രാജിയില്‍ എല്ലാം അവസാനിക്കുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്…

സഹപ്രവര്‍ത്തകരുടെ തുറന്നുപറച്ചിലുകള്‍ ഞെട്ടിക്കുന്നത്; അതിജീവിതകള്‍ക്കൊപ്പം നില്‍ക്കുമെന്നും ഫെഫ്ക

  കൊച്ചി: ലൈംഗികാതിക്രമത്തെക്കുറിച്ച് ഹേമ കമ്മിറ്റി മുമ്പാകെ സ്ത്രീകള്‍ നടത്തിയ തുറന്നുപറച്ചില്‍ ഞെട്ടിക്കുന്നതെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക). ലൈംഗികാതിക്രമം നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. തൊഴിലിടത്തെ സ്ത്രീകള്‍ സംസാരിച്ചു തുടങ്ങിയതിന്റെ ആദ്യ പാഠമാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലുള്ളതെന്നും ഫെഫ്ക ജനറല്‍…

യുപിയിലെ മീററ്റില്‍ വര്‍ഗീയ സംഘര്‍ഷം; 12 പേര്‍ക്ക് പരിക്കേറ്റു, ഒരാള്‍ അറസ്റ്റില്‍

  ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം 12 പേര്‍ക്ക് പരിക്ക്. മീററ്റിലെ തറ്റിന ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സിറാജുദ്ദീന്‍ ഖുറേശി(28), വാഹിദ് അഹ്‌മദ് (30) എന്നിവര്‍ തമ്മിലാണ്…