Sat. Sep 20th, 2025

പി വി അൻവർ എംഎൽഎയുടെ ആരോപണം; എഡിജിപി എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. കോട്ടയത്ത് പോലീസ് അസോസിയേഷൻ…

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; മരണം 19 ആയി 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളിലായി മരിച്ചവരുടെ എണ്ണം 19 ആയി. 17,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 140 ട്രെയിനുകളാണ് റദ്ദാക്കിയത്. ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങളിലും മഴ ശക്തമായത്. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡ് ഗതാഗതം…

സിനിമയിൽ എല്ലാക്കാലത്തും ലൈംഗികാതിക്രമം ഉണ്ടായിരുന്നു എന്ന് നടി ശാരദ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യമായി പ്രതികരിച്ച് കമ്മിറ്റി അംഗമായിരുന്ന നടി ശാരദ.  റിപ്പോ‌ർട്ട് പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോ ആണെന്ന് നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വിട്ട് എല്ലാവരും വയനാട് ദുരന്തത്തെ കുറിച്ച് സംസാരിക്കണമെന്ന്…

മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം നടന്ന വെടിവെയ്പ്പിലും സ്‌ഫോടനത്തിലുമായി സ്ത്രീ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഇംഫാലിലെ പടിഞ്ഞാറൻ മേഖലയിലാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്. ആയുധധാരികളായ കുക്കി വിഭാ​ഗത്തിലുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ കൊല്ലപ്പെട്ട…

മുകേഷിനും ഇടവേള ബാബുവിനും എതിരായ കേസ്; ‘അമ്മ’ ഓഫീസില്‍ പരിശോധന

  കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ കൊച്ചി ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവരുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇന്നലെ ഉച്ചയ്ക്കാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയതെന്ന്…

ഡോക്ടര്‍മാരുടെ സമരം: ബംഗാളില്‍ ചികിത്സ കിട്ടാതെ ഏഴു മരണം

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം മൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ നവജാത ശിശു ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ്. 26 സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലായി ഷെഡ്യൂള്‍…

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി അന്തരിച്ചു

  കല്പറ്റ: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെജെ ബേബി (70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടക കലാകാരന്‍, സാഹിത്യകാരന്‍, ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം കെജെ ബേബി…

‘സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല’; മൗനം വെടിഞ്ഞ് മമ്മൂട്ടി

  കൊച്ചി: ഒടുവില്‍ മൗനം വെടിഞ്ഞ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണക്കുന്നതായും താരം ഫേസ്ബുക്കില്‍…

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

  മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ആഭ്യന്തര വകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. ‘എംആര്‍ അജിത് കുമാറും സുജിത് ദാസുമടക്കം…

ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹം കണ്ടെടുത്തു

ഗാസ: ഹമാസ് തടവിലാക്കിയ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ഗാസ മുനമ്പില്‍ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഹെര്‍ഷ് ഗോള്‍ഡ്‌ബെര്‍ പോളിന്‍-23, എദന്‍ യെരുഷ്‌ലാമി-24, ഒറി ഡാമിനോ-25, അലക്‌സ് ലുബ്‌നോവ്-32, അല്‍മോഗ് സാരുസി-25, കാര്‍മെല്‍ ഗാറ്റ്-40 എന്നിവരുടെ…