Sun. Aug 17th, 2025

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കൈമാറിയില്ല; പരാതികൾ പരിശോധിക്കാൻ കേരളത്തിലെത്തി ദേശീയ വനിതാ കമ്മിഷൻ്റെ രണ്ടംഗ സംഘം

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം കൈമാറണമെന്ന അഭ്യർത്ഥന സംസ്ഥാന സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് ദേശീയ വനിതാ കമ്മിഷൻ്റെ പ്രതിനിധികൾ കേരളത്തിലെത്തി പരാതികൾ പരിശോധിക്കും. റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയം അതീവ ഗുരുതരമാണെന്നും ഒരാഴ്ചക്കകം റിപ്പോർട്ട് കൈമാറണമെന്നും ഉള്ള ആവശ്യം സർക്കാർ പാലിക്കാത്തതിനെ…

ലങ്കയില്‍ അധികാരത്തിലേറിയ ഇടതുപക്ഷവും തമിഴ് വംശജരും

ശ്രീലങ്കയില്‍ അദാനി ഗ്രൂപ്പ് നടത്തുന്ന നിക്ഷേപങ്ങളോട് പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട് ദിസനായകെ. കച്ചത്തീവ് ദ്വീപ് ഇന്ത്യയ്ക്ക് തിരികെ നല്‍കരുതെന്ന് അദ്ദേഹം ലങ്കന്‍ പാര്‍ലമെന്റില്‍ നിലപാടെടുത്തിട്ടുമുണ്ട് 2022 ജനുവരിയിലാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിത്തുടങ്ങിയത്. ഫെബ്രുവരിയില്‍ 15.1 ശതമാനമായി നാണ്യപ്പെരുപ്പം ഉയര്‍ന്നു.…

ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല

ബെയ്റൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഹിസ്ബുല്ല. ഇബ്രാഹിം മുഹമ്മദ് ഖുബൈസിയാണ് കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല അറിയിച്ചു. ബുധനാഴ്ച രാവിലെ ടെലിഗ്രാമിലൂടെയായിരുന്നു അറിയിപ്പ്.  വ്യോമാക്രമണത്തിലാണ് ഖുബൈസി കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല നടത്തിയ 2000ത്തോളം ആക്രമണങ്ങൾക്ക് പിന്നിൽ…

ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം 

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖ് എറണാകുളം വിട്ടുപോയിട്ടുണ്ടാകില്ലെന്ന നിഗമനത്തില്‍ ജില്ലയിൽ രാത്രി വൈകിയും പരിശോധന നടന്നിരുന്നു. ലുക്ക്…

നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, വിദ്യാലയങ്ങള്‍ ഇന്നു തുറക്കും

മലപ്പുറം: നിപ ഭീതി മാറിയതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.  കണ്ടെയ്ന്‍മെൻ്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ചതായി കളക്ടര്‍ ഉത്തരവിട്ടു. ഇവിടത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാര്‍ഡുകളുമായിരുന്നു കണ്ടെയ്ന്‍മെൻ്റ്…

പേജര്‍ സ്‌ഫോടനം ഭീകരാക്രമണം; സിഐഎ മുന്‍ ഡയറക്ടര്‍

  വാഷിങ്ടണ്‍: ലെബനാനിലെ പേജര്‍ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ മുന്‍ ഡയറക്ടര്‍ ലിയോണ്‍ പനേറ്റ. പേജര്‍, വാക്കി ടോക്കി അക്രമണങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ലിയോണ്‍ പനേറ്റ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിത്യോപയോഗ വസ്തുക്കള്‍ ഭീകരാക്രമണത്തിന്…

ബീഹാറില്‍ വീണ്ടും നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു

  പട്‌ന: ബീഹാറിലെ പട്ന ജില്ലയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സമീപകാലത്ത് ബീഹാറിലെ പല ജില്ലകളിലും ഡസനിലധികം പാലങ്ങളും ക്രോസ്വേകളും തകര്‍ന്ന് വീണിരുന്നു. ബീഹാര്‍ സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ്…

എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം; ഹൈക്കോടതി

  കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടു നല്‍കരുതെന്നാവശ്യപ്പെട്ട് ലോറന്‍സിന്റെ മകള്‍ ആശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കളമശ്ശേരി മെഡിക്കല്‍ കോളജ് ഓഫിസര്‍ വിഷയം…

‘ലാപതാ ലേഡീസ്’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി

  ഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഹനു-മാന്‍, കല്‍ക്കി 2898 എഡി, ആനിമല്‍, ചന്തു ചാമ്പ്യന്‍, സാം ബഹദൂര്‍, സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍,…

മൃതദേഹം വിട്ടുനല്‍കില്ലെന്ന് മകള്‍; ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍

  കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. അപ്പന്റെ മൃതദേഹം പള്ളിയില്‍ അടക്കണമെന്നും അതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്നും പറഞ്ഞ് മകള്‍ ആശ ബഹളമുണ്ടാക്കി. ആശ ലോറന്‍സും അവരുടെ മകനും മൃതദേഹത്തിനടുത്ത്…