Fri. Aug 15th, 2025

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് പ്രസിഡന്റ്

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച. ഭാര്യ സജിദ…

ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍; 17 പേര്‍ കൊല്ലപ്പെട്ടു

  ഗാസ: ഗാസ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ ജബലിയയില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. അഭയാര്‍ഥി ക്യാമ്പിന് നേരെ ഉള്‍പ്പടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 17 പേരാണ് കൊല്ലപ്പെട്ടതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ജബലിയയില്‍ നടന്ന ആക്രമണത്തില്‍ മരിച്ചവരില്‍ ഒമ്പത് പേര്‍…

ചോദ്യം ചെയ്യലിന് ഹാജരായി സിദ്ധിഖ്

  തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ധിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് സിദ്ദീഖ് എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് സിദ്ധിക്കിനെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം ജില്ലാ പൊലീസ് കമാന്റ്…

‘ഞങ്ങള്‍ വിജയിക്കും, ഇറാന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു’; നെതന്യാഹു

  ടെല്‍ അവീവ്: ഗാസയിലെ ഇസ്രായേല്‍ ക്രൂരത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ മുനമ്പിലും ലെബനാനിലും നടത്തുന്ന പോരാട്ടങ്ങളില്‍ നമ്മള്‍ വിജയിക്കും. ഇറാനെ ആക്രമിക്കാനും ഒരുങ്ങുകയാണെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞ…

നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ പ്രതിഷേധം; വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു

  തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മൈക്ക് ഓഫ് ചെയ്തു. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിടാത്തത് ആക്കിയെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം…

ഗാസയിലെ വംശഹത്യയ്ക്ക് ഒരുവര്‍ഷം

  ഗാസ: ഗാസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യക്ക് ഒരു വര്‍ഷം തികയുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ‘തൂഫാനുല്‍ അഖ്‌സ’ എന്ന് പേരിട്ട മിന്നലാക്രമണത്തോടെയാണ് ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം തുടങ്ങുന്നത്. പിന്നീടത് ഗാസയിലെ ജനങ്ങളുടെ കൂട്ടക്കൊലയാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഗാസയി…

കര്‍ണാടകയില്‍ പ്രമുഖ വ്യാപാരിയെ കാണാനില്ല; കാര്‍ കണ്ടെത്തി

  മംഗളൂരു: കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയും രാഷ്ട്രീയ നേതാക്കളുടെ സഹോദരനുമായ മുംതാസ് അലിയെ കാണാനില്ലെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മംഗളൂരു പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ജനതാദള്‍ സെക്കുലര്‍ എംഎല്‍സി അംഗം ബിഎം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും…

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗാസയില്‍ 26 പേര്‍ കൊല്ലപ്പെട്ടു

  ബെയ്‌റൂത്ത്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഫലസ്തീനിലെ പള്ളിയിലും സ്‌കൂളിലും ഇസ്രായേല്‍ നടത്തിയ വ്യാമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് ആക്രണത്തില്‍ പരിക്കേറ്റതായാണ് വിവരം.…

ഭോപ്പാലില്‍ നിന്നും 1814 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

  ന്യൂഡൽഹി: ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽനിന്ന് 1814 കോടി വിലവരുന്ന വമ്പൻ മയക്കുമരുന്ന് ശേഖരവും ഇവയുണ്ടാക്കാനുപയോ​ഗിച്ച വസ്തുക്കളും പിടിച്ചെടുത്തു. ​​ഗുജറാത്ത് ഭീകര വിരുദ്ധ സേനയും ഡൽഹിയിലെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും സംയുക്തമായാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എംഡി (മെഫെഡ്രോൺ) ഇനത്തിൽപ്പെട്ട മയക്കുമരുന്നാണ് ഇവ.…

തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യ വൈദ്യുതി നല്‍കിയാല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്രിവാള്‍

  ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഈ ആവശ്യം നിറവേറ്റുകയാണെങ്കില്‍ കാവി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം…