Thu. Aug 14th, 2025

കവരൈ പേട്ടൈ ട്രെയിൻ അപകടം എൻഐഎ അന്വേഷിക്കും

കവരൈപേട്ടൈ ട്രെയിൻ അപകടത്തിൽ എൻഐഎ അന്വേഷണം. അപകടത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നതിനാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിൻ അപകടത്തിൽ ഉന്നതതല അന്വേഷണം റെയിൽവേ ആരംഭിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുഡ്‌സ് ട്രെയിനിൻ്റെ 2 പാഴ്സൽ വാൻ തീപിടിക്കുകയും 13…

ഇടുക്കിയിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; വെള്ളത്തൂവൽ സ്വദേശിക്ക് ദാരുണാന്ത്യം

ഇടുക്കി: കേരളത്തിൽ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചു. തമിഴ്നാട് തേനി ഉത്തമ പാളയത്താണ് അപകടം സംഭവിച്ചത്. ഇടുക്കി വെള്ളത്തൂവൽ സ്വദേശി തോമസ് മാത്യു ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. നിയന്ത്രണം…

ടാര്‍ഗറ്റ് പിരിക്കാന്‍ ഗുണ്ടകളെ പോലെ പോലീസ് ഇറങ്ങുന്നു; മലപ്പുറത്തേക്കും കാസര്‍കോട്ടേക്കും മോശം ഉദ്യോഗസ്ഥരെ അയക്കുന്നു: പി വി അന്‍വര്‍

മലപ്പുറം: പോലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് കാസർഗോഡ് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താറിൻ്റെ കുടുംബവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ഓട്ടോ തൊഴിലാളികളുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തി. അബ്ദുള്‍ സത്താറിൻ്റെ മകന്‍ ഷെയ്ഖ് അബ്ദുള്‍ ഷാനിസ്…

ഡൽഹിയിൽ യുവതിക്ക് ക്രൂരപീഡനം; ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

ഡൽഹി: ഡൽഹി സരായ് കാലേ ഖാനിൽ 34 കാരിയെ ബലാത്സംഗം ചെയ്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജോലി നഷ്ടമായതോടെ താമസിക്കാന്‍ സ്ഥലമില്ലാതായ യുവതി രണ്ടു ദിവസമായി തെരുവിലാണ്…

അറബികടലിൽ ശക്തി കൂടിയ ന്യൂനമർദം; ഇന്ന് എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിരീക്ഷിക്കുകയാണെന്നും കൂടുതൽ അറിയിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു വീണു; വീടിന്റെ മേൽക്കൂര തകർന്നു; അപകടം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ

ഇടുക്കി: ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി നിരങ്ങി ഇറങ്ങി വീടിനു മറിഞ്ഞ് വീണ് അപകടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കൂമ്പൻപാറ ഫാത്തിമ മാതാ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. വീടിൻ്റെ മേൽക്കൂര തകർന്നു. റോഡരികിൽ താമസിക്കുന്ന താഴത്ത് വീട്ടിൽ വിൽസൻ്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്.…

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; സ്വാസികയ്ക്കും ബീന ആൻ്റണിക്കുമെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനൽ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസികയ്ക്കും ബീന ആന്റണിയ്ക്കുമെതിരെ കേസെടുത്ത് പോലീസ്. നടനും ബീനാ ആൻ്റണിയുടെ ഭര്‍ത്താവുമായ മനോജിനെതിരെയും കേസെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരി പോലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആലുവ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്.…

80 വര്‍ഷം മുന്‍പുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോള്‍ ഗാസയില്‍; സമാധാന നൊബേല്‍ ജേതാക്കളായ നിഹോന്‍ ഹിഡാന്‍ക്യോ

  ടോക്യോ: ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതികരണവുമായി 2024ലെ സമാധാന നൊബേല്‍ ജേതാക്കളായ ജാപ്പനീസ് സംഘടന. 80 വര്‍ഷം മുന്‍പുള്ള ജപ്പാനിലെ സ്ഥിതിയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് നിഹോന്‍ ഹിഡാന്‍ക്യോ പറഞ്ഞു. ആണവായുധമുക്ത ലോകത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംഘടനയെ നൊബേല്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.…

വേട്ടയ്യന്റെ വ്യാജ പതിപ്പ് പൈറസി സൈറ്റുകളില്‍

  ചെന്നൈ: രജനികാന്ത് ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്ത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്. ആദ്യദിനം തന്നെ 60 കോടിയിലേറെയാണ് ചിത്രത്തിന്റെ കളക്ഷന്‍. തിയേറ്ററില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ ഇറങ്ങുന്നത് പതിവാണ്. ഇതിനെതിരെ നിര്‍മാതാക്കളടക്കം രംഗത്തെത്തിയിരുന്നു.…

‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ല; മണിപ്പൂര്‍ സര്‍ക്കാര്‍

  ഇംഫാല്‍: സര്‍ക്കാരിന്റെ ‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന ഉത്തരവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഇനി നല്‍കില്ലെന്ന് മണിപ്പൂര്‍ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു. ആരോഗ്യ മന്ത്രി…