Thu. Aug 14th, 2025

ദുര്‍ഗാപൂജ പന്തലിന് നേരെ വെടിവെപ്പ്; നാല് പേര്‍ക്ക് പരിക്ക്

  പാടുന: ബീഹാറിലെ അറായില്‍ ദുര്‍ഗാപൂജ പന്തലിന് നേരെയുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി എത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രണ്ട് വെടിയുണ്ടകള്‍ പോലീസ്…

വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി

  ആലപ്പുഴ: വിജയദശമി ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ആലപ്പുഴ കലവൂര്‍ പ്രീതികുളങ്ങരയിലാണ് സംഭവം. ആഘോഷങ്ങള്‍ക്കിടെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായാണ് വിവരം. പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന മധ്യവയസ്‌ക്കന്‍…

മാസപ്പടി വിവാദം: വീണാ വിജയന്റെ മൊഴിയെടുത്തു

  ചെന്നൈ: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്‌ഐഒ) ഹാജരായാണ് വീണ മൊഴി നല്‍കിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ്…

ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഡോക്ടര്‍മാരുടെ സംഘടന; രാജ്യത്തുടനീളം പണിമുടക്കും

  ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നിരാഹാര സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മെഡിക്കല്‍ അസോസിയേഷനുകളുടെ ഫെഡറേഷന്‍ ആയ ‘ഫെമ’. നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കല്‍ സേവനങ്ങളും നിര്‍ത്തിവെച്ച് രാജ്യവ്യാപകമായി 48 മണിക്കൂര്‍ പണിമുടക്കാന്‍ ഫെമ തീരുമാനിച്ചു. ആഗസ്റ്റ്…

നവരാത്രിക്ക് രാമലീല നാടകം; വാനര വേഷമിട്ട കൊലക്കേസ് പ്രതികള്‍ ജയില്‍ ചാടി

  ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ജയിലില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രാമലീലക്കിടെ വേഷം കെട്ടിയ കുറ്റവാളികള്‍ ജയില്‍ ചാടി. കൊലക്കേസ് പ്രതിയടക്കം രണ്ടുപേരാണ് ജയില്‍ ചാടിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹരിദ്വാര്‍ ജില്ലാ…

നിജ്ജാര്‍ വധത്തിന് കാനഡയോട് തെളിവ് ചോദിച്ച് ഇന്ത്യ

  ന്യൂഡല്‍ഹി: ഹര്‍ദീപ് സിങ് നിജ്ജാര്‍ വധത്തിന് തെളിവ് ചോദിച്ച് ഇന്ത്യ. നിജ്ജാര്‍ വധത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ എന്തെങ്കിലും തെളിവുകളുണ്ടോയെന്ന് ഇന്ത്യ കാനഡയോട് ചോദിച്ചു. സംഭവത്തില്‍ ഒരു തെളിവുകളും ഹാജരാക്കാതെയാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യക്കാരെ…

മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണം, ധനസഹായം നല്‍കരുത്; ദേശീയ ബാലാവകാശ കമ്മീഷന്‍

  ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍സിപിസിആര്‍ കത്തയച്ചു. സംസ്ഥാനം…

‘ആരങ്കിലും തൊട്ടാല്‍ കൈ വെട്ടണം’; പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ

  പട്‌ന: ബിഹാറില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിജെപി എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ ശനിയാഴ്ച നടന്ന വിജയദശമി ആഘോഷത്തിനിടെയാണ് എംഎല്‍എ മിഥിലേഷ് കുമാര്‍ വാള്‍ നല്‍കിയത്. ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് വാളുകള്‍ വിതരണം ചെയ്തത്. ‘ഏതെങ്കിലും ദുഷ്ടന്‍…

ജാതി സെന്‍സസ് നടപ്പാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍

  ഹൈദരാബാദ്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ്…

മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു; രണ്ടുപേര്‍ പിടിയില്‍

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍…