Thu. Aug 14th, 2025

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരന്

കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം കണ്ടെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 11 മുതലാണ് കുട്ടിക്ക് പനിയും…

മെമ്മറി കാർഡ് ചോർന്നതിൽ പോലീസ് അന്വേഷണമില്ല; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. മെമ്മറി കാർഡ് ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി നൽകിയ ഹർജിയാണ് തള്ളിയത്. നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി എസ് ഡയസ് ഹർജി തള്ളുകയായിരുന്നു. മെമ്മറി…

എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അടിയന്തര ലാൻഡിംഗ് നടത്തി മുംബൈ-ന്യൂയോർക്ക് വിമാനം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് ഭീഷണി വന്നത്. തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാൻഡിംഗ് നടത്തിയത്. ഇവിടെ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്. മുംബൈ…

മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച് ന​ട​ൻ ബൈ​ജു; ​കേ​സെ​ടു​ത്ത് പോലീസ്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ ബൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പലം ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മ്യൂ​സി​യം പോ​ലീ​സാ​ണ് ബൈ​ജു​വി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത​യി​ൽ കാ​റോ​ച്ചു എ​ന്നീ കു​റ്റ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. പോലീസ് കസ്റ്റഡിയിലെടുത്ത്…

സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ

കൊച്ചി: നടൻ ബാല അറസ്റ്റിൽ. എറണാകുളം കടവന്ത്ര പോലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. മുൻ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരുടെയും അഭിഭാഷകർ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബാലയുടെ മാനേജരായ രാജേഷ്,​…

‘സല്‍മാനേയും ദാവൂദിനേയും സഹായിക്കുന്നവര്‍ കരുതിയിരിക്കുക’; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണി

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷ്ണോയ് സംഘാംഗമെന്ന് വ്യക്തമാക്കിയയാള്‍ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് പറഞ്ഞ് രംഗത്തുവന്നത്. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും…

20 വര്‍ഷം നീണ്ട ഗവേഷണം; കൊളംബസിന്റെ ഭൗതികാവശിഷ്ടം കണ്ടെത്തി

  മഡ്രിഡ്: 20 വര്‍ഷം നീണ്ട ഗവേഷണത്തിന് ശേഷം സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ കണ്ടെത്തിയ മനുഷ്യ ശരീരത്തിന്റെ അവശിഷ്ടം ക്രിസ്റ്റഫര്‍ കൊളംബസിന്റെതാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇറ്റാലിയന്‍ നാവികനാണ് കൊളംബസ്. 1506ല്‍ മരണപ്പെട്ട കൊളംബസിനെ…

വീണയെ കേന്ദ്രം സഹായിക്കുകയാണ്; മാത്യു കുഴല്‍നാടന്‍

  തിരുവനന്തപുരം: അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്നും വീണയെ കേന്ദ്രം സംരക്ഷിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാസപ്പടിക്കേസില്‍ പ്രളയം പോലെ തെളിവുണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ…

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം

  മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ്‌യുടെ സംഘം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്‌ണോയിക്കും സംഘത്തിനും പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു…

ഡിഫ്തീരിയയ്ക്കുള്ള മരുന്ന് ലഭിക്കാനില്ല; പാകിസ്താനില്‍ ഈ വര്‍ഷം മരിച്ചത് 100 കുട്ടികള്‍

  കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഡിഫ്തീരിയയ്ക്കെതിരേ വാക്സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപകമായ മരണം ഉണ്ടായതെന്നാണ് പാക് മാധ്യമമായ ജിയോ ന്യൂസ്…