Wed. Aug 13th, 2025

സുരക്ഷിതമായി വാഹനമോടിക്കാന്‍ പറഞ്ഞു; ഡല്‍ഹിയില്‍ യുവാവിനെ കുത്തിക്കൊന്നു

  ന്യൂഡല്‍ഹി: സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടതിന് ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറില്‍ യുവാവിനെ കുത്തിക്കൊന്നു. പ്രതാപ് നഗര്‍ സ്വദേശിയായ അങ്കുറാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹിമാന്‍ഷുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദസറ മേളയില്‍ പങ്കെടുത്ത് ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സബോലി…

പോലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ‘ജിന്നാണ്’ കൊല നടത്തിയതെന്ന് പ്രതി

  കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത കൂടുന്നു. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് കൊല്ലപ്പെട്ടത്. ഇര്‍ഷാദിന്റെ സുഹൃത്തായ സഹദിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍…

‘ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ‘; ലൈംഗികാരോപണങ്ങള്‍ വ്യാജം; ജയസൂര്യയുടെ ചോദ്യം ചെയ്യൽ പൂ‌ർത്തിയായി

തിരുവനന്തപുരം: പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പോലീസിന് മൊഴി നല്‍കി തിരിച്ചു പോകുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എനിക്ക് പറയാനുള്ള സ്‌പെയ്‌സ്…

എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടു, 98,500 രൂപ നല്‍കി: പെട്രോള്‍ പമ്പുടമ

  കണ്ണൂര്‍: പെട്രോള്‍ പമ്പ് അനുവദിക്കാന്‍ കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പരാതിക്കാരനായ പ്രശാന്ത്. പെട്രോള്‍ പമ്പിന്റെ അനുമതിക്ക് വേണ്ടി നവീന്‍ ബാബുവിന് അപേക്ഷ നല്‍കിയെങ്കിലും ആറ് മാസത്തോളം ഫയല്‍ പഠിക്കട്ടെ എന്ന് പറഞ്ഞ് വൈകിപ്പിച്ചുവെന്നും പിന്നീട് താമസസ്ഥലത്തേക്ക്…

കൊച്ചുവേളി ഇനി മുതൽ തിരുവനന്തപുരം നോർത്തും നേമം സൗത്തും; പേരുമാറ്റം നിലവിൽ വന്നു

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷ​ൻ്റെ സാറ്റലൈറ്റ് സ്റ്റേഷനുകളായ നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള അനുമതി ലഭിച്ചതിനു പിന്നാലെ മാറ്റം നിലവിൽ വന്നു. കൊച്ചുവേളിയും നേമവും തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ സാറ്റലൈറ്റ് സ്റ്റേഷനുകളാണെന്ന് കേരളത്തിനു പുറത്തുള്ളവർക്ക് അറിയില്ല. രണ്ട് സ്റ്റേഷനുകളുടെയും പേരുമാറ്റാൻ…

മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി ഇനി രത്തൻ ടാറ്റയുടെ പേരിൽ അറിയപ്പെടും

മഹാരാഷ്ട്ര: നൈപുണ്യ വികസന സർവകലാശാല ഇനി രത്തൻ ടാറ്റയുടെ പേരിൽ ഇനി അറിയപ്പെടും. മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി ഇനി രത്തൻ ടാറ്റ മഹാരാഷ്ട്ര സ്റ്റേറ്റ് സ്‌കിൽസ് ഡെവലപ്‌മെൻ്റ് യൂണിവേഴ്‌സിറ്റി എന്ന് ആയിരിക്കും അറിയപ്പെടുക. അന്തരിച്ച വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ…

ലൈംഗിക അതിക്രമ കേസ്; നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി. 2008 ൽ നടന്ന സംഭവത്തിലാണ് കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഈ കേസിൽ…

പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും

തിരുവനന്തപുരം: കേരളം ഒന്നടങ്കം നടുങ്ങിയ പാറശ്ശാല ഷാരോൺ രാജ് വധക്കേസിന്‍റെ വിചാരണ ഇന്ന് തുടങ്ങും. കൊലപാതകം നടന്ന് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ തുടങ്ങുന്നത്. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക. കേസിൽ 131 സാക്ഷികളെയാണ് വിചാരണ ചെയ്യുന്നത്. സുഹൃത്തായ…

കൊച്ചിയില്‍ നാല് ലക്ഷം രൂപയുടെ ആഡംബര ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ നിന്ന് നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് എന്നിവരെയാണ് എളമക്കര പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്ന് മോഷ്ടാക്കളെ പോലീസ് കണ്ടെത്തി.…

ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ന്യൂനമര്‍ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…