Thu. Feb 6th, 2025

കേന്ദ്രബജറ്റ് ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിച്ചെന്ന് പി. ചിദംബരം

2018- 2019 ലെ കേന്ദ്രബജറ്റ് മൊത്തത്തിൽ നോക്കിയാൽ ഇന്ത്യയിലെ ജനങ്ങളെ തോൽപ്പിക്കുകയാണ് ചെയ്തതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് പി. ചിദംബരം പറഞ്ഞു.

ട്വന്റി ട്വന്റിയിൽ പങ്കെടുക്കാൻ വെസ്റ്റ് ഇൻഡീസ് ടീം പാക്കിസ്താനിലെത്തും

ട്വന്റി ട്വന്റി അന്തർദ്ദേശീയ പരമ്പരയിലെ മത്സരത്തിൽ പങ്കെടുക്കാൻ റ്വെസ്റ്റ് ഇൻഡീസ് ടീം മാർച്ച് അവസാനം പാക്കിസ്താനിൽ എത്തുമെന്നത് പാക്കിസ്താൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് സ്ഥിരീകരിച്ചു.

ഉത്തർപ്രദേശിൽ ജയിലിൽനിന്ന് തടവുകാരൻ “മാഫിയ സെൽഫി” ഫേസ്ബുക്കിൽ പോസ്റ്റുചെയ്തു

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ ഒരു തടവുകാരൻ, ജയിലിൽനിന്നെടുത്ത സെൽഫി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വിവാദമായി.

അസ്മാ ജഹാംഗീറിന്റെ മരണത്തിൽ പാക്കിസ്താൻ പീപ്പിൾസ് പാർട്ടി അനുശോചിച്ചു

അസ്മാ ജഹാംഗീറിനോടൂള്ള ആദരസൂചകമായി, പാക്കിസ്താൻ പീപ്പിൾസ് പാർട്ടി, പാർട്ടി നടപടികൾ നിർത്തിവെക്കുകയും പാർട്ടി പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു.

ഇൻഷുറൻസ് പോളിസി തട്ടിപ്പിൽ ഡോക്ടറും പൊലീസുകാരനുമുൾപ്പെടെ ആറുപേർ അറസ്റ്റിൽ

മരണപ്പെട്ടുവെന്ന് വ്യാജരേഖകൾ സമർപ്പിച്ച്, ജീവിച്ചിരിക്കുന്ന ഒരാളുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതിന് ഒരു ഗവണ്മെന്റ് ഡോക്ടറും, ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുമടക്കം ആറുപേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റു ചെയ്തു.

നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് ഇനി ഇൻസ്റ്റാഗ്രാം പറയും

ചിത്രങ്ങളും വീഡിയോയും പരസ്പരം കൈമാറുന്ന ഇൻസ്റ്റാഗ്രാമിൽ ഇനി നിങ്ങളെ പിന്തുടരുന്നത് ആരാണെന്ന് പറഞ്ഞുതരാനുള്ള പദ്ധതി ഇൻസ്റ്റാഗ്രാം തുടങ്ങുന്നു.

ബാബ്‌റി മസ്‌ജിദിനുള്ള സ്ഥലം വിൽക്കാനോ ദാനം ചെയ്യാനോ പാടില്ല

ബാബ്‌റി മസ്‌ജിദിനുള്ള സ്ഥലം വിൽക്കാനോ, ദാനം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്ന് ഓൾ ഇന്ത്യാ മുസ്ലീം പേഴ്സനൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓൾ ഇന്ത്യാ മജ്‌ലിസ് - എ- ഇത്തെഹാദുൾ മുസ്ലിമീൻ ചീഫ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.